ചൈനീസ് കമ്പനികള്‍ക്ക് നല്ല ‘പണി’ കൊടുത്ത് ഇന്ത്യ ! ഇറക്കുമതിയ്ക്കുള്ള അനുമതി വൈകുന്നതിന്റെ കാരണം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ ചൈനീസ് കമ്പനികള്‍…

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ക്ക് നല്ല പണി കൊടുത്ത് ഇന്ത്യ. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ക്ക് ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് അനുമതി വൈകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതുമൂലം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പല ചൈനീസ് കമ്പനികള്‍ക്കും മൊബൈല്‍ അടക്കം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഏറെ വൈകിയാണു ലഭിക്കുന്നത്. അതിനാല്‍ തന്നെ രാജ്യത്ത് ചൈനീസ് കമ്പനികളുടെ മൊബൈല്‍ ഫോണിന്റെ ലഭ്യത കുറഞ്ഞതായും വിവരമുണ്ട്.

അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തെത്തുടര്‍ന്നാണ് ഇന്ത്യ കര്‍ശന നിലപാട് സ്വീകരിച്ചത്. ഇറക്കുമതിയിലൂടെ രാജ്യത്ത് എത്തുന്ന ഗുണനിലവാരം ഇല്ലാത്ത സാധനങ്ങളുടെ വരവ് തടയുമെന്നും ഗുണനിലവാരം ഉറപ്പാക്കുമെന്നും കേന്ദ്രം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ നിരോധിച്ച ആപ്പുകളുടെ കൂട്ടത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട്ട്് ഫോണ്‍ വില്‍ക്കുന്ന കമ്പനിയായ ഷഓമിയുടെ വെബ് ബ്രൗസറായ എംഐ ബ്രൗസര്‍, എംഐ കമ്യൂണിറ്റ് ആപ് തുടങ്ങിയവ ഉള്‍പ്പെട്ടിരുന്നു.

സ്വയം പര്യാപ്തത കൈവരിക്കേണ്ടത് അനിവാര്യമാണെന്നും തദ്ദേശീയ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും കേന്ദ്ര തീരുമാനത്തിന്റെ ബാക്കിപത്രമാണ് ഇപ്പോഴത്തെ നിയന്ത്രണമെന്നാണ് റിപ്പോര്‍ട്ട്.

കളിപ്പാട്ടങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവുടെ ഇറക്കുമതിക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്പന്നങ്ങള്‍ക്ക് സ്റ്റാന്റേര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഉറപ്പു വരുത്താനുള്ള കാലതാമസമാണ് ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി അനുമതി വൈകുന്നതിലുള്ള പ്രധാനകാരണം.

പല ചൈനീസ് ഉത്പന്നങ്ങളും തുറമുഖങ്ങളില്‍ കെട്ടികിടക്കുകയാണ്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്തായാലും ചൈനീസ് കമ്പനികള്‍ക്ക് മുമ്പത്തേപ്പോലെ കാര്യങ്ങള്‍ സുഗമമാകുകയില്ലെന്നുറപ്പാണ്.

Related posts

Leave a Comment