ഒറ്റയ്ക്കു നടന്നു പോകുന്ന സ്ത്രീകളോട് ബൈക്കിലെത്തി അതിക്രമം കാണിക്കും ! ശല്യം സഹിക്കാനാവാതെ വന്നപ്പോള്‍ ഞരമ്പുരോഗിയെ ബൈക്ക് സഹിതം പിടികൂടി കൈകാര്യം ചെയ്ത് നാട്ടുകാര്‍;സംഭവം തിരുവല്ലയില്‍…

 

പതിവായി സ്ത്രീകളെ ഉപദ്രവിച്ചുകൊണ്ടിരുന്ന യുവാവിന് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ചെങ്ങന്നൂര്‍ ചെറിയനാട് തേന്‍ കുളത്തില്‍ നിതിന്‍ ബാബു (24) ആണ് പിടിയിലായത്.

തിരുവല്ല മതില്‍ഭാഗം സ്വദേശിനിയായ പതിനേഴുകാരിയെ ഉപദ്രവിച്ച കേസില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിന്മേല്‍ അന്വേഷണം നടക്കവെയാണ് ഇയാള്‍ പിടിയിലായത്. പതിവായി വഴിയാത്രക്കാരായ സ്ത്രീകളെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെയാണ് ഇയാള്‍ക്കെതിരേ പരാതി വ്യാപകമായത്.

ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിക്കുന്ന നിതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പെരിങ്ങരയില്‍ വെച്ച് നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

എന്നാല്‍ ആ സമയം ഇയാള്‍ ബൈക്ക് ഉപേക്ഷിച്ച് കടന്നു കളയാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസിനു കൈമാറി. പുളിക്കീഴ് പൊലീസ് നിതിനെ തിരുവല്ല പൊലീസിന് കൈമാറി.

സ്ത്രീ പീഡനം ഉള്‍പ്പെടുന്ന 354 എ വണ്‍ വകുപ്പ് ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ നിതിന്‍ രാവിലെ ജോലിക്ക് വരുമ്പോഴും തിരികെ മടങ്ങുമ്പോഴുമാണ് റോഡിലൂടെ തനിച്ച് നടന്നു പോകുന്ന സ്ത്രീകള്‍ക്ക് നേരേ അതിക്രമം കാട്ടിയിരുന്നത്.

ഇയാള്‍ കഞ്ചാവും മദ്യവുമുള്‍പ്പെടെയുള്ള ലഹരികള്‍ക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ബൈക്കിന്റെ പിന്നിലെയും മുമ്പിലെയും നമ്പര്‍ പ്ലേറ്റുകളില്‍ വ്യത്യസ്തമായാണ് രേഖപ്പെടുത്തിയിരുന്നത്. ബൈക്കും പൊലീസ് കസ്റ്റഡില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ അനാശാസ്യ പ്രവര്‍ത്തന്ങ്ങളില്‍ വ്യാപൃതനാണെന്നും സൂചനയുണ്ട്.

 

 

Related posts

Leave a Comment