ചി​കി​ത്സ​യി​ൽ പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളെ​ക്കാ​ൾ ഇ​ന്ത്യ മു​ന്നി​ൽ: വാ​ചാ​ല​നാ​യി അ​മേ​രി​ക്ക​ൻ യാ​ത്രി​ക​ൻ

ഇ​ന്ത്യ​യു​ടെ ച​രി​ത്ര​പ​ര​വും ഭൂ​മി​ശാ​സ്ത്ര​പ​ര​വു​മാ​യ ഘ​ട​ക​ങ്ങ​ൾ വി​ദേ​ശി​ക​ളെ ഇ​ങ്ങോ​ട്ടേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി ധാ​രാ​ളം അ​ന്യ​ദേ​ശ​ക്കാ​ർ ദി​വ​സേ​ന ഇ​ങ്ങോ​ട്ടേ​ക്ക് വ​രു​ന്നു. ഇ​ന്ത്യ​യു​ടെ ആ​രോ​ഗ്യ രം​ഗ​ത്തെ​യും ആ​ചാ​ര്യ മ​ര്യാ​ദ​ക​ളെ​യു​മൊ​ക്കെ കു​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​ദേ​ശ സ​ഞ്ചാ​രി​യാ​യ ചാ​ർ​ളി പ​ങ്കു​വ​ച്ച വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

148 ദി​വ​സ​മാ​യി ഇ​ന്ത്യ​യി​ൽ യാ​ത്ര ചെ​യ്യു​ക​യാ​ണ് ചാ​ർ​ളി. ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ ത​നി​ക്കു​ണ്ടാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ചും താ​ൻ നേ​ടി​യ ചി​കി​ത്സ​ക​ളെ കു​റി​ച്ചു​മാ​ണ് ചാ​ർ​ളി വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്.

തൊ​ണ്ട​വേ​ദ​ന വ​ന്ന​പ്പോ​ൾ താ​ൻ ഉ​പ​യോ​ഗി​ച്ച യോ​ഗി കാ​ന്തി​ക എ​ന്ന ആ​യു​ർ​വേ​ദ മ​രു​ന്ന് അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്ന് യു​വാ​വ് പ​റ​ഞ്ഞു. ഇ​ത്ത​രം മ​രു​ന്നു​ക​ൾ ഒ​ന്നും​ത​ന്നെ അ​മേ​രി​ക്ക​യി​ൽ ഇ​ല്ലെ​ന്നു​മാ​ണ് യു​വാ​വ് പ​റ​യു​ന്ന​ത്.

ഇ​ന്ത്യ​ൻ സു​ഹൃ​ത്തു​ക്ക​ൾ നി​ർ​ദ്ദേ​ശി​ച്ച സ​സ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള വീ​ട്ടി​ലെ ചി​കി​ത്സ​യും ത​ന്നെ വ​ലി​യ രീ​തി​യി​ൽ സ​ഹാ​യി​ച്ച​താ​യി യു​വാ​വ് പ​റ​യു​ന്നു. ഇ​ന്ത്യ​യി​ലെ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഏ​റ്റ​വും മി​ക​ച്ച​ത് ത​ന്നെ​യാ​ണെ​ന്നും പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളേ​ക്കാ​ൾ എ​ത്ര​യോ മു​ക​ളി​ലാ​ണ് ഇ​ന്ത്യ​യു​ടെ സ്ഥാ​ന​മെ​ന്നു​മാ​ണ് ചാ​ർ​ളി ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ​യി​ലൂ​ടെ പ​റ​യു​ന്ന​ത്.

Related posts

Leave a Comment