വോ​ളി​ബോ​ളി​നെ പ്ര​ണ​യി​ച്ച പാ​ലാ​ക്കാ​ര​ൻ ജോ​സ​ഫ് നാ​ലാം ത​വ​ണ​യും സാ​ൻ​ജോ​യി​ൽ എ​ത്തി

രാ​ജാ​ക്കാ​ട്: പാ​ലാ​ക്കാ​ര​ൻ ജോ​സ​ഫി​ന് വോ​ളി​ബോ​ൾ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. വോ​ളി​ബോ​ളി​നെ പ്ര​ണ​യി​ച്ച ജോ​സ​ഫ് വി​വാ​ഹം​പോ​ലും മ​റ​ന്നു. 67-ാം വ​യ​സി​ലും വോ​ളി​ബോ​ളി​നോ​ടു ക​ടു​ത്ത പ്ര​ണ​യ​മാ​ണ് പാ​ലാ പ​ടി​ഞ്ഞാ​റേ​പ്പ​റ​മ്പി​ല്‍ പി.​എം. ജോ​സ​ഫി​ന്. വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് എ​വി​ടെ​യു​ണ്ടോ അ​വി​ടെ ജോ​സ​ഫും ഉ​ണ്ടാ​കും.

മു​പ്പ​താം വ​യ​സി​ൽ തു​ട​ങ്ങി​യ വോ​ളി​ബോ​ള്‍ ക​മ്പ​ത്തി​ന് 67 ലും ​ആ​വേ​ശം ഒ​ട്ടും ചോ​ര്‍​ന്നു​പോ​യി​ട്ടി​ല്ല. ആ​ർ​പ്പു​വി​ളി​യോ ആ​ര​വ​മോ ഒ​ന്നു​മി​ല്ലാ​തെ നി​ശ​ബ്ദ​നാ​യി ഇ​രു​ന്ന് എ​ല്ലാ മ​ത്സ​ര​ങ്ങ​ളും വീ​ക്ഷി​ക്കും. ചോ​ദി​ച്ചാ​ൽ ക​ളി​യെ​പ്പ​റ്റി​യും ക​ളി​ക്കാ​രെ​പ്പ​റ്റി​യും വാ​ചാ​ല​നാ​കും. സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളി​ൽ​പോ​ലും വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ഉ​ണ്ടെ​ന്ന​റി​ഞ്ഞാ​ല്‍ അ​വി​ടേ​ക്ക് തി​രി​ക്കും. വ​ർ​ഷ​ങ്ങ​ളാ​യി ഹൈ​റേ​ഞ്ചി​ലെ പ്ര​ധാ​ന​പ്പെ​ട്ട എ​ല്ലാ മ​ത്സ​ര​ങ്ങ​ളും കാ​ണാ​ൻ അ​ദ്ദേ​ഹം എ​ത്താ​റു​ണ്ട്. എ​ല്ലാ ക​ളി​ക്കാ​രെ​പ്പ​റ്റി​യും ന​ല്ല നി​ശ്ച​യ​മാ​ണ്.

പാ​ലാ​യി​ല്‍ പെ​ട്രോ​ള്‍ പ​മ്പി​ല്‍ ജോ​ലി ചെ​യ്തു കി​ട്ടു​ന്ന പ​ണം ചേ​ര്‍​ത്തു​വ​ച്ചാ​ണ് ടൂ​ർ​ണ​മെ​ന്‍റ് കാ​ണാ​ൻ എ​ത്തു​ന്ന​ത്. മ​ത്സ​രം ന​ട​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തി​യാ​ല്‍ ഒ​രു ദി​വ​സം​കൊ​ണ്ട് ക​ളി ക​ണ്ട് മ​ട​ങ്ങി​ല്ല. ടൂ​ര്‍​ണ​മെ​ന്‍റ് തീ​ര്‍​ന്ന് സ​മ്മാ​ന​ദാ​ന​വും ക​ഴി​ഞ്ഞേ മ​ട​ങ്ങൂ. പ​തി​വു​തെ​റ്റി​ക്കാ​തെ ഇ​ത്ത​വ​ണ​യും നാ​ലാ​മ​ത് വോ​ളി​ബോ​ൾ മ​ത്സ​രം കാ​ണു​വാ​ൻ അ​ദ്ദേ​ഹം രാ​ജാ​ക്കാ​ട് സാ​ൻ​ജോ കോ​ള​ജി​ലെ​ത്തി. ക​ഴി​ഞ്ഞ ആ​റി​നു തു​ട​ങ്ങി​യ മ​ത്സ​രം കാ​ണു​ന്ന​തി​നാ​യി രാ​ജാ​ക്കാ​ട് വ്യാ​പാ​ര​ഭ​വ​ൻ ഗ​സ്റ്റ് ഹൗ​സി​ലാ​ണ് ത​ങ്ങി​യ​ത്.

രാ​ജാ​ക്കാ​ട് മ​ത്സ​രം സ​മാ​പി​ച്ച​ശേ​ഷം ഒ​ൻ​പ​തു മു​ത​ൽ 15വ​രെ സേ​നാ​പ​തി​യി​ൽ ന​ട​ക്കു​ന്ന മ​ത്സ​രം കാ​ണു​ന്ന​തി​നാ​യി ആ​റു കി​ലോ​മീ​റ്റ​ർ അ​ക​ലെ രാ​ജ​കു​മാ​രി​യി​ൽ ലോ​ഡ്ജ് എ​ടു​ത്ത് താ​മ​സി​ക്കു​ക​യാ​ണ്. ക​ളി അ​വ​സാ​നി​ച്ച​ശേ​ഷം പാ​ലാ​യ്ക്ക് മ​ട​ങ്ങി വീ​ണ്ടും ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കും. ജീ​വി​തം എ​ന്തെ​ന്ന് ചോ​ദി​ച്ചാ​ല്‍ ജോ​സ​ഫി​ന് ഒ​റ്റ ഉ​ത്ത​രം മാ​ത്രം – വോ​ളി​ബോ​ള്‍.

Related posts

Leave a Comment