ഇന്‍ഡോറിന് കഴിയുമെങ്കില്‍ ഇന്ത്യയ്ക്കും കഴിയുമെന്ന് ഇന്ത്യന്‍-അമേരിക്കന്‍ വനിത

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ഖ്യാതി നേടിയ മധ്യപ്രദേശിലെ ഇന്‍ഡോറിനെ പുകഴ്ത്തി ഇന്ത്യന്‍-അമേരിക്കന്‍ വനിത.

നഗരത്തിലെ ദൈനംദിന ജീവിതത്തിന്‍റെ ഫോട്ടോകള്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത സുഹാഗ് എ. ശുക്ല എന്ന വനിത ഇങ്ങനെ എഴുതി: ‘ ഈ ചിത്രങ്ങളില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കാത്തത് എന്താണ്? മാലിന്യം. ഇന്‍ഡോറിന് ഇത് ചെയ്യാമെങ്കില്‍ ഇന്ത്യയുടെ മറ്റുള്ള പ്രദേശങ്ങള്‍ക്ക് എന്തുകൊണ്ട് ആയിക്കൂടാ?’

പൗരന്മാരുടെ പങ്കാളിത്തവും സഹകരണവും ഏറ്റവും മികച്ച രീതിയില്‍ നടപ്പാക്കിയതാണ് ഇന്‍ഡോറിന്‍റെ വിജയഗാഥയ്ക്ക് പിന്നിലെന്നും അവര്‍ വ്യക്തമാക്കി.

മികച്ച പ്രതികരണമാണ് പോസ്റ്റിന് ലഭിച്ചത്. “അഞ്ചു വര്‍ഷമായി ഞാന്‍ ഇന്‍ഡോറില്‍ ജീവിക്കുന്നു. ഈ നഗരത്തിലെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശം പോലും ഇന്ത്യയിലെ ആഡംബര പാര്‍പ്പിട മേഖലകളെക്കാള്‍ വൃത്തിയുള്ളതാണ്”, ഒരു യൂസര്‍ കമന്‍റ് ചെയ്തു.

നഗരവാസികളുടെ നിരന്തരമായ പരിശ്രമത്തിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച നാടാണ് ഇന്‍ഡോര്‍. 2016 വരെ മറ്റേതൊരു ഇന്ത്യന്‍ നഗരവും പോലെയായിരുന്ന ഇവിടം അതിവേഗമാണ് സ്വന്തം മുഖച്ഛായ മാറ്റിയെഴുതിയത്.

Related posts

Leave a Comment