ബജറ്റ് ദിനത്തിൽ ധനമന്ത്രിയുടെ സാരിയും പ്രധാന ചർച്ചാ വിഷയമാണ്. കഴിഞ്ഞ എട്ട് ബജറ്റിലും നിർമലാ സീതാരാമൻ ധരിച്ചെത്തി സാരികളെല്ലാം ശ്രദ്ധേയമായിരുന്നു. ഇക്കുറിയും പതിവ് തെറ്റിയില്ല. കാഞ്ചീപുരം സാരിയിലാണ് ഇത്തവണ നിർമല സീതാരാമൻ ബജറ്റ് അവതരണത്തിനായി എത്തിയത്.
പർപ്പിൾ കളർ കട്ടം കാഞ്ചീപുരം സാരിയാണ് ധനമന്ത്രി ധരിച്ചത്. സ്വർണ നിറത്തിലുള്ള ചെറിയ ചെക്കുകളും കോഫി ബ്രൗൺ കസവുമുള്ള സാരിയാണ് ഇത്. തമിഴ്നാട്ടുകാരിയാണ് നിർമ്മല എന്നത് കൊണ്ട് തന്നെ തമിഴ്നാടിന്റെ തനത് കാഞ്ചീപുരം സാരിയിൽ എത്തിയതും കൗതുകമായി.
കഴിഞ്ഞ എട്ട് ബജറ്റുകളിൽ നിർമലാ സീതാരാമൻ ധരിച്ചിരുന്ന വിവിധ സാരികൾ ഇവ…
2025ൽ എത്തിയത് മധുബനി സാരി ധരിച്ച്
2024ലെ ബജറ്റ് അവതരണത്തിനെത്തിയത് മംഗള്‍ഗിരി സില്‍ക്ക് സാരിയിൽ
2024ലെ ഇടക്കാല ബജറ്റിൽ കാന്ത കൈത്തറി സാരി
2023ലെ ടെമ്പിള്‍ ബോര്‍ഡറുള്ള ചുവപ്പ് സാരി
2022ല്‍ ബ്രൗണ്‍ ബൊമകായ് സാരി
2021ൽ ഹൈദരാബാദിലെ പോച്ചംപള്ളി സാരി
