“ഇ​ന്ദു സ​ർ​ക്കാ​ർ’ ആ കളിയിവിടെ വേണ്ട..! അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ഘ​ട്ട​ത്തെ​ക്കു​റി​ച്ച് ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ സഞ്ജയ് ഗാന്ധിയെ മോശമായി ചിത്രികരിച്ചെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു

കൊ​ച്ചി: മ​ധു​ർ ഭ​ണ്ഡാ​ർ​ക്ക​ർ സം​വി​ധാ​നം ചെ​യ്ത പു​തി​യ ചി​ത്ര​മാ​യ ഇ​ന്ദു സ​ർ​ക്കാ​രി​ന്‍റെ റീ​ലി​സിം​ഗ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെ​എ​സ് യു ​പ്ര​വ​ർ​ത്ത​ക​ർ ത​ട​സ​പ്പെ​ടു​ത്തി.അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ഘ​ട്ട​ത്തെ​ക്കു​റി​ച്ച് ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ മ​ക​ൻ സ​ഞ്ജ​യ് ഗാ​ന്ധി​യെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ച​തി​നെ​തി​രേ​യാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെ​എ​സ് യു ​പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്.

സെ​ന്‍റ​ർ സ്ക്വ​യ​ർ​മാ​ളി​ലെ സി​നി പോ​ളീ​സി​ൽ ന​ട​ന്ന ആ​ദ്യ​പ്ര​ദ​ർ​ശ​ന​ത്തി​ലേ​ക്കു പ്ര​ക​ട​ന​മാ​യെ​ത്തി തി​യ​റ്റ​റി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര​ത്തി​ന്‍റെ പേ​രി​ൽ ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഹി​ന്ദു​ത്വ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണ് ഈ ​ചി​ത്ര​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

പ്ര​തി​ഷേ​ധ​ത്തി​ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ടി​ബി​ൻ ദേ​വ​സി, പി.​വൈ.​ഷാ​ജ​ഹാ​ൻ, എ.​എ.​അ​ജ്മ​ൽ, ഭാ​ഗ്യ​നാ​ഥ്, ഷാ​ൻ പു​തു​പ്പ​റ​ന്പി​ൽ, സ​ഹ​ൽ മു​ഹ​മ്മ​ദ്, ഡി​ക്കു​ജോ​സ്, അ​മ​ൽ, അ​ക്ഷ​യ്, ജി​ബി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts