ഇന്ത്യ ഒരു ഫുട്‌ബോള്‍ രാഷ്‌ട്രം: ഇന്‍ഫന്‍റിനോ

കോ​ല്‍ക്ക​ത്ത: ഇ​ന്ത്യ ഇ​ന്നൊ​രു ഫു​ട്‌​ബോ​ള്‍ രാ​ഷ്ട്ര​മാ​ണെ​ന്ന് ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ന്‍ഫ​ന്‍റി​നോ. ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന ഫി​ഫ യോ​ഗ​ത്തി​നാ​യി ഇ​വി​ടെ​യെ​ത്തി​യ​താ​ണ് ഇ​ന്‍ഫ​ന്‍റി​നോ. 1985ലെ ​ചൈ​ന ലോ​ക​ക​പ്പി​നു ശേ​ഷം കാ​ണി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യ ലോ​ക​ക​പ്പാ​ണി​ത്. അ​തു​ത​ന്നെ ഇ​ന്ത്യ​യി​ല്‍ ഫു​ട്‌​ബോ​ളി​ന്‍റെ വ​ള​ര്‍ച്ച​യെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചു.

അ​ണ്ട​ര്‍ 20 ലോ​ക​ക​പ്പ് ന​ട​ത്താ​നു​ള്ള അ​വ​കാ​ശം ഇ​ന്ത്യ​ക്കു ന​ല്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തു​ട​ര്‍ച്ച​യാ​യ ര​ണ്ട് ഫി​ഫ ഇ​വ​ന്‍റു​ക​ള്‍ ഒ​രു രാ​ജ്യ​ത്തി​നും സാ​ധാ​ര​ണ ന​ല്കാ​റി​ല്ലാ​ത്ത​തി​നാ​ലാ​ണി​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക​ക​പ്പ് ഇ​ന്ത്യ​ക്ക് ന​ല്കു​ന്ന​തി​ല്‍ ത​നി​ക്കു സ​ന്തോ​ഷ​മേ​യു​ള്ളൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ണ്ട​ര്‍ 20 ലോ​ക​ക​പ്പി​ന് ഇ​ന്ത്യ ബി​ഡ് ചെ​യ്യു​ന്നു​ണ്ട് എ​ന്ന് ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പ്ര​ഫു​ല്‍ പ​ട്ടേ​ല്‍ ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

വ​ള​രെ പ്ര​ത്യേ​ക​ത​യു​ള്ള ഫി​ഫ കൗ​ണ്‍സി​ല്‍ യോ​ഗ​മാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന​ത്. വീ​ഡി​യോ അ​സിസ്റ്റന്‍റ് റ​ഫ​റി ടെ​ക്‌​നോ​ള​ജി (വി​എ​ആ​ര്‍) 2018 റ​ഷ്യ ലോ​ക​ക​പ്പി​ല്‍ ന​ട​ത്താ​നു​ള്ള ഇ​ന്‍ഫ​ന്‍റി​നോ​യു​ടെ താ​ത്പ​ര്യം എ​ത്ര​ത്തോ​ളം ഫ​ലം കാ​ണു​മെ​ന്ന് ഈ ​യോ​ഗ​ത്തി​നു ശേ​ഷം അ​റി​യാം. അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ ല​ഭി​ച്ചാ​ല്‍ ഈ ​നി​യ​മം ന​ട​പ്പാ​ക്കും. ജ​പ്പാ​നി​ല്‍ ന​ട​ന്ന ക്ല​ബ് ലോ​ക​ക​പ്പി​ല്‍ ഇ​തു ന​ട​പ്പി​ലാ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​തു വി​ജ​യ​മാ​യി​രു​ന്നി​ല്ല. ഇ​ന്‍ഫ​ന്‍റി​നോ​യ്ക്ക് വി​എ​ആ​ര്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ അ​നാ​വ​ശ്യ ധൃ​തി​യാ​ണെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍ന്നി​രു​ന്നു. പ​ശ്ചി​മ​ബം​ഗാ​ള്‍ സ​ര്‍ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യാ​ണ് ഇ​ന്‍ഫ​ന്‍റി​നോ എ​ത്തു​ന്ന​ത്.

Related posts