ഇവ​ർ വ​ന്ന​ത് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞി​ട്ട്..! ദേ​വാ​സു​രം സി​നി​മ​യു​ടെ പി​ന്നാമ്പുറ ക​ഥ​ക​ൾ

മോ​ഹ​ൻ​ലാ​ൽ എ​ന്ന സൂ​പ്പ​ർ താ​ര​ത്തി​ന്‍റെ അ​ഭി​ന​യ മൂ​ഹു​ർ​ത്ത​ങ്ങ​ൾ അ​ത്ഭു​ത​മാ​യി തോ​ന്നി​യ സി​നി​മ​യാ​യി​രു​ന്നു ഐ​വി ശ​ശി സം​വി​ധാ​നം ചെ​യ്ത ദേ​വാ​സു​രം.

1993-ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം മ​ല​യാ​ള സി​നി​മ​യു​ടെ എ​വ​ർ​ഗ്രീ​ൻ ക്ലാ​സി​ക് ഹി​റ്റാ​യി മാ​റി​യ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം മം​ഗ​ല​ശ്ശേ​രി നീ​ല​ക​ണ്ഠ​ൻ എ​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ വേ​ഷ​പ്പ​ക​ർ​ച്ച ത​ന്നെ​യാ​യി​രു​ന്നു.

വാ​ര്യ​ർ എ​ന്ന ക​ഥാ​പാ​ത്രം ഇ​ന്ന​സെ​ന്‍റി​നു ന​ൽ​കി​യ​തും മു​ണ്ട​യ്ക്ക​ൽ ശേ​ഖ​ര​ൻ എ​ന്ന വി​ല്ല​ൻ വേ​ഷം നെ​പ്പോ​ളി​യ​ന് ന​ൽ​കി​യ​ത് മോ​ഹ​ൻ​ലാ​ലി​ന്‍റെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു.

ദേ​വാ​സു​രം സി​നി​മ​യു​ടെ പി​ന്നാ​ന്പു​റ ക​ഥ​ക​ൾ നി​ര​വ​ധി പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ പ​ര​സ്യ​പ്പെ​ട്ടെ​ങ്കി​ലും ചി​ത്ര​ത്തെ സം​ബ​ന്ധി​ച്ച് ആ​ർ​ക്കും അ​റി​യാ​ത്ത മ​റ്റൊ​രു കാ​ര്യം എ​ന്തെ​ന്നാ​ൽ സീ​മ​യാ​യി​രു​ന്നു ദേ​വാ​സു​ര​ത്തി​ന്‍റെ ആ​ദ്യ നി​ർ​മാ​താ​വ് എ​ന്ന​താ​യി​രു​ന്നു.

ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വി​ന് ചി​ല സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് വ​ന്ന​പ്പോ​ൾ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ദ്യ പ​ത്ത് ദി​വ​സ​ത്തെ നി​ർമാ​ണച്ചെല​വ് സീ​മ സ്വ​യം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മ​ല​യാ​ള​ത്തി​ൽ മു​ൻ​പും സീ​മ ചി​ത്രം നി​ർ​മി​ച്ചി​ട്ടു​ണ്ട്. സ​ത്യ​ൻ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്ത ഗാ​ന്ധി​ന​ഗ​ർ സെ​ക്ക​ന്‍റ് സ്ട്രീ​റ്റ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മ​ാതാ​വി​ൽ ഒ​രാ​ളാ​യി​രു​ന്നു സീ​മ.

മ​ല​യാ​ള സി​നി​മ​യു​ടെ മ​ഹാ​വി​ജ​യ​മാ​യി മാ​റി​യ ദേ​വാ​സു​രം ഐ​വി ശ​ശി എ​ന്ന സം​വി​ധാ​യ​ക​ന്‍റെ ക​രി​യ​റി​ലും ക​രു​ത്തോ​ടെ ജ്വ​ലി​ച്ചു നി​ന്ന ചി​ത്ര​മാ​യി​രു​ന്നു.

ര​ഞ്ജി​ത്ത് തി​ര​ക്ക​ഥ​യെ​ഴു​തി​യ ചി​ത്ര​ത്തി​ന് വേ​ണ്ടി മോ​ഹ​ൻ​ലാ​ൽ മ​റ്റെ​ല്ലാ സി​നി​മ​ക​ളും മാ​റ്റി​വെ​ച്ച് ഈ ​ചി​ത്ര​ത്തി​ന് വേ​ണ്ടി ഡേ​റ്റ് ന​ൽ​കു​ക​യാ​യി​രു​ന്നു.

-പി.​ജി

Related posts

Leave a Comment