കുടിവെള്ളത്തിന്‍റെ ഗുണനിലവാരത്തിൽ ഇനി ആശങ്ക വേണ്ട! പ​രി​ശോ​ധ​ന​യ്ക്ക് സ്‌​കൂ​ളു​ക​ളി​ല്‍ ലാ​ബു​ക​ള്‍ സ്ഥാ​പി​ക്കു​ന്നു

കൊ​ണ്ടോ​ട്ടി:​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ​രി​ധി​ക​ളി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ കു​ടി​വെ​ള്ള പ​രി​ശോ​ധ​ന ലാ​ബു​ക​ള്‍ സ്ഥാ​പി​ക്കു​ന്നു.

​എംഎ​ല്‍​എ​മാ​രു​ടെ ആ​സ്തി വി​ക​സ​ന നി​ധി​യി​ല്‍ നി​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും തു​ക ക​ണ്ടെ​ത്തി​യാ​ണ് ലാ​ബ് സ്ഥാ​പി​ക്കു​ന്ന​ത്. 59 എം​എ​ല്‍എ​മാ​ര്‍ 380 സ്‌​കൂ​ളു​ക​ളി​ല്‍ ലാ​ബ് ആ​രം​ഭി​ക്കാ​ന്‍ തു​ക ഇ​തി​ന​കം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

480 സ്‌​കൂ​ളു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യി ലാ​ബു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്. ​ഈ വ​ര്‍​ഷം ത​ന്നെ എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന പ​രി​ധി​യി​ലും ലാ​ബു​ക​ള്‍ സ്ഥാ​പി​ക്കാ​നാ​ണ് ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ തീ​രു​മാ​നം.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കി​ണ​ര്‍ വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ള്‍ പ​രി​ശോ​ധ​നാ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള സ്‌​കൂ​ളു​ക​ളി​ലെ ലാ​ബു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി​ച്ച് ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്താം.

​പ്രാ​ദേ​ശി​ക​മാ​യി ലാ​ബു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തോ​ടെ കു​ടി​വെ​ള്ള പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കാ​നും ജ​ല​ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​നും ക​ഴി​യും.

ജ​ല​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ല്‍ ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ന​ട​ത്തി​വ​രു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ജ​ല​വി​ഭ​വ വ​കു​പ്പും ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ര്‍​ന്ന് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ​രി​ധി​യി​ലും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​രു ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലാ​ണ് പ​രി​ശോ​ധ​നാ ലാ​ബ് സ​ജ്ജ​മാ​ക്കു​ന്ന​ത്.

പു​ഴ​ക​ളു​ടെ​യും തോ​ടു​ക​ളു​ടെ​യും നീ​ര്‍​ച്ചാ​ലു​ക​ളു​ടെ​യും പു​ന​രു​ജ്ജീ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഏ​റെ ഫ​ലം ക​ണ്ടി​ട്ടു​ണ്ട്. ഇ​ത് വി​പു​ല​മാ​ക്കു​ന്ന​തോ​ടെ മാ​ലി​ന്യം നി​ര്‍​മ്മാ​ര്‍​ജ്ജ​നം ചെ​യ്യാ​നും ശു​ദ്ധ​ജ​ല​ത്തി​ന്‍റെ ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കാ​നും ക​ഴി​യും.

Related posts

Leave a Comment