തെരഞ്ഞെടുപ്പ് അടുത്തു, ഉദ്ഘാടനങ്ങൾ പെട്ടെന്നു വേണം..!! ടൗ​ൺ​ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ കൗ​ൺ​സി​ലി​ന്‍റെ കാ​ല​ത്ത് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി നി​ർ​വ​ഹി​ച്ച​താ​യി​രു​ന്നു…

ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ ഭ​ര​ണ​ത്തി​ന്‍റെ കാ​ലാ​വ​ധി തീ​രാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ടൗ​ൺ​ഹാ​ൾ, ന​ഗ​ര​സ​ഭ പാ​ർ​ക്ക് തു​ട​ങ്ങി​യ​വ​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്താ​ൻ തി​ര​ക്കി​ട്ട ശ്ര​മം ആ​രം​ഭി​ച്ചു.

ഉ​ദ്ഘാ​ട​ന​ങ്ങ​ൾ തീ​രു​മാ​നി​ക്കാ​ൻ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് അ​ടി​യ​ന്ത​ര കൗ​ൺ​സി​ൽ യോ​ഗം വി​ളി​ച്ചു​.

ടൗ​ൺ​ഹാ​ൾ, ന​ഗ​ര​സ​ഭ പാ​ർ​ക്ക്, ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ന​വീ​ക​രി​ച്ച വ​നി​താ ഹോ​സ്റ്റ​ൽ, ന​വീ​ക​രി​ച്ച ക്രി​മ​റ്റോ​റി​യം, അ​ങ്ക​ണ​വാ​ടി​ക​ൾ, വ​യോ​ജ​ന​മ​ന്ദി​രം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും ആ​യു​ഷ് ഹോ​സ്പി​റ്റ​ൽ സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​ന​വും സം​ബ​ന്ധി​ച്ച അ​ജ​ണ്ട​യാ​ണ് കൗ​ൺ​സി​ലി​ൽ വ​ച്ചി​ട്ടു​ള്ള​ത്.

ടൗ​ൺ​ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ കൗ​ൺ​സി​ലി​ന്‍റെ കാ​ല​ത്ത് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി നി​ർ​വ​ഹി​ച്ച​താ​യി​രു​ന്നു. മു​ഴു​വ​ൻ നി​ർ​മാ​ണ​വും പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നി​ല്ല.

ഇ​പ്പോ​ൾ ഉ​ദ്ഘാ​ട​ന​ത്തി​നു​വേ​ണ്ടി ത​കൃ​തി​യാ​യി പ​ണി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ന​ഗ​ര​സ​ഭ പാ​ർ​ക്കി​ന്‍റെ ഒ​ന്നാം​ഘ​ട്ടം ഈ ​കൗ​ൺ​സി​ൽ അ​ധി​കാ​ര​മേ​റ്റ​പ്പോ​ൾ ഒ​രു​വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി​രു​ന്നു.

എ​ന്നാ​ൽ, ഇ​പ്പോ​ഴും ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണ​വും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

കൗ​ൺ​സി​ലി​ന്‍റെ കാ​ലാ​വ​ധി തീ​രും​മു​ന്പ് എ​ല്ലാ ഉ​ദ്ഘാ​ട​ന​ങ്ങ​ളും ഒ​ന്നി​ച്ച് ന​ട​ത്താ​നാ​ണ് നീ​ക്കം.

Related posts

Leave a Comment