പഴയ കൂട്ടുകാർ ഒന്നിക്കുന്നു

innocent

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യ ന​ട​നും പാ​ർ​ലി​മെ​ന്‍റ​ി​യ​നു​മാ​യ ഇ​ന്ന​സെ​ന്‍റ് ത​ന്‍റെ പ​ഴ​യ​ക​ാല സു​ഹൃ​ത്തും ന​ട​നു​മാ​യ ദി​ലീ​പ് മു​സ്ത​ഫ​യും ഒ​രു​മി​ച്ച് സൂ​പ്പ​ർ​സ്റ്റാ​ർ ജ​യ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. മ​ദ്രാ​സി​ൽ നി​ന്ന് പി​രി​ഞ്ഞ​ശേ​ഷം വ​ള​രെ നാ​ളു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ദി​ലീ​പ്മു​സ്ത​ഫ ഇ​ന്ന​സെ​ന്‍റി​നെ കാ​ണു​ന്ന​തും താ​ൻ അ​ഭി​ന​യി​ക്കു​ന്ന​തും ഉ​ട​നെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന​തു​മാ​യ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ക്ഷ​ണി​ക്കു​ന്ന​തും.
ചെ​റി​യ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കാ​യി അ​ടു​ത്ത​കാ​ല​ത്തൊ​ന്നും ഇ​ന്ന​സെ​ന്‍റ് ഡേ​റ്റ് കൊ​ടു​ക്കാ​റി​ല്ലെ​ങ്കി​ലും ദി​ലീ​പ് മു​സ്ത​ഫ​യ്ക്ക് വേ​ണ്ടി നാ​ലു ദി​വ​സ​ത്തെ ഡേ​റ്റ് ത​രാ​മെ​ന്ന് ഇ​ന്ന​സെ​ന്‍റ് സ​മ്മ​തി​ച്ച​പ്പോ​ൾ ദി​ലീ​പി​നും കൂ​ടെ​യു​ള്ള​വ​ർ​ക്കും സ​ന്തോ​ഷം.
വ​ളാ​ഞ്ചേ​രി​ക്കാ​ര​നാ​യ മു​സ്ത​ഫ 14-ാം വ​യ​സി​ലാ​ണ് അ​ഭി​ന​യ​മോ​ഹ​വു​മാ​യി മ​ദ്രാ​സി​ൽ എ​ത്തു​ന്ന​ത്.  അ​ന്ന​ത്തെ സൂ​പ്പ​ർ​താ​ര​മാ​യി​രു​ന്ന തി​ക്കു​റി​ശ്ശി​യു​ടെ ശിപാ​ർ​ശ​യി​ൽ കു​സൃ​തി​ക്കു​ട്ട​ൻ എ​ന്ന സി​നി​മ​യി​ൽ നാ​യ​ക​ന്‍റെ സു​ഹൃ​ത്താ​യി അ​ഭി​ന​യി​ച്ചു.  തി​ക്കു​റി​ശ്ശി അ​നു​ഗ്ര​ഹി​ച്ച് ദി​ലീ​പ് മു​സ്ത​ഫ എ​ന്ന് പേ​രി​ടു​ക​യും ചെ​യ്തു.
അ​ക്കാ​ല​ത്ത് മ​ദ്രാ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ പ്ര​മു​ഖ സി​നി​മ​ക്കാ​രു​ടെ​യും പ്രി​യ​മി​ത്ര​മാ​യി​ത്തീ​ർ​ന്ന ദി​ലീ​പ് മു​സ്ത​ഫ 25-ൽ ​പ​രം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച ശേ​ഷം ഗ​ൾ​ഫി​ലേ​ക്ക് പോ​വു​ക​യാണു​ണ്ടാ​യ​ത്.
ജീ​വി​ത പ്രാ​രാബ്ധ​ങ്ങ​ളെ​ല്ലാം തീ​ർ​ന്ന​ശേ​ഷം നാ​ട്ടി​ലെ​ത്തി​യ ദി​ലീ​പ് മു​സ്ത​ഫ നാ​ട്ടി​ലെ സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ ചേ​ർ​ന്ന്  ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു കൊ​ണ്ട് വീ​ണ്ടും സി​നി​മ​യി​ൽ എ​ത്തു​ന്ന​ത്.  ഈ ​ചി​ത്ര​ത്തി​ലാ​ണ് ദി​ലീ​പ് മു​സ്ത​ഫ​യ്ക്കൊ​പ്പം ഇ​ന്ന​സെ​ന്‍റ് അ​ഭി​ന​യി​ക്കാ​മെ​ന്ന് ഉ​റ​പ്പു​കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

Related posts