ദീപിക ഓസ്കര്‍ വേദിയില്‍

Deepika

ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​സ്ക​ർ വേ​ദി​യി​ൽ ബോ​ളി​വു​ഡ് താ​രം പ്രി​യ​ങ്ക ചോ​പ്ര ആ​യി​രു​ന്നു ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി​രു​ന്ന​തെ​ങ്കി​ൽ ഇ​ത്ത​വ​ണ അ​ത് ദീ​പി​ക പ​ദു​ക്കോ​ണ്‍ ആ​യി​രി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. 2017ൽ ​ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള​ക്്ഷൻ നേ​ടി​യ സി​നി​മയാ​യി ദീ​പി​ക അ​ഭി​ന​യി​ച്ച ഹോ​ളി​വു​ഡ് ചി​ത്രം ട്രി​പ്പി​ൾ എ​ക്സ് റി​ട്ടേ​ണ്‍ ഓ​ഫ് എ​ക്സെ​ൻ​ഡ​ർ കേ​ജ് മാ​റി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് താ​ര​ത്തി​ന് പു​തി​യ അം​ഗീ​കാ​രം.
ദീ​പി​ക​യു​ടെ സ്റ്റൈ​ലി​സ്റ്റ് എ​ലി​സ​ബ​ത്ത് സാ​ൾ​സ്മാ​ൻ ആ​ണ് ദീ​പി​ക ഓ​സ്ക​ർ വേ​ദി​യി​ലു​ണ്ടാ​കു​മെ​ന്ന സൂ​ച​ന ന​ൽ​കി​യ​ത്. ഓ​സ്ക​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ട് ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​ക​ൾ എ​ലി​സ​ബ​ത്ത് ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്. എ​ലി​സ​ബ​ത്ത് ലോ​സ് ആ​ഞ്ച​ല​സി​ൽ എ​ത്തി​യെ​ന്ന്  അ​റി​യി​ച്ച​തോ​ടെ ദീ​പി​ക​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​കു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി​രി​ക്കു​ക​യാ​ണ്. ഞാ​യ​റാ​ഴ്ച രാ​ത്രി​ ഓ​സ്ക​ർ വേ​ദി​യി​ൽ ദീ​പി​ക​യെ ഒ​രു​ക്കു​ന്ന​തി​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് ഇ​വ​രെ​ന്ന് ചി​ല മാ​ധ്യ​മ​ങ്ങ​ൾ സൂ​ച​ന ന​ൽ​കി.
ഹോ​ളി​വു​ഡി​ൽ ത​രം​ഗ​മാ​യി മാ​റി​യ പു​തി​യ സി​നി​മ ദീ​പി​ക​യെ ഹോ​ളി​വു​ഡ് ആ​രാ​ധ​ക​ർ​ക്കും സു​പ​രി​ചി​ത​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​തു​ത​ന്നെ​യാ​ണ് ദീ​പി​യു​ടെ ഓ​സ്ക​ർ അ​ര​ങ്ങേ​റ്റ​ത്തി​നും കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. 310 മി​ല്യ​ണ്‍ ഡോ​ള​റാ​ണ് ദീ​പി​ക​യു​ടെ സി​നി​മ ഇ​തു​വ​രെ​യാ​യി ക​ള​ക്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​താ​യ​ത് ഏ​ക​ദേ​ശം 2075 കോ​ടി രൂ​പ. ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ള​ക്്്ഷ​നും വി​ൻ ഡീ​സ​ൽ നാ​യ​ക​നാ​യ ഈ ​സി​നി​മ​യ്ക്കാ​ണ്. 54 കോ​ടി​രൂ​പ ഇ​ന്ത്യ​യി​ൽ നി​ന്നു​മാ​ത്രം സി​നി​മ ക​ള​ക്ട് ചെ​യ്തു.

Related posts