ഇ​ന്ന​സെ​ന്‍റും​ കെ​പി​എ​സി ലളിതയും മ​നം കു​ളി​ര്‍​പ്പി​ച്ച ജോഡി; ചി​രി​പ്പി​ച്ച്, ചി​ന്തി​പ്പി​ച്ച്…ഒ​രു​വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യി​ല്‍ വി​ട​വാ​ങ്ങി

ഇ.അനീഷ്
കോ​ഴി​ക്കോ​ട്: മ​ല​യാ​ള​ത്തി​ലെ ഹി​റ്റ് ജോ​ഡി​ക​ളു​ടെ പ​ട്ടി​ക​യെ​ടു​ത്താ​ൽ ഇ​ന്ന​സെ​ന്‍റ്-​കെപി​എ​സി ല​ളി​ത കോം​ബോ​യെ ഒ​ഴി​വാ​ക്കി ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധ്യ​മാ​യി​രി​ക്കും.

അ​ത്ര​യു​മു​ണ്ട് ഇ​രു​വ​രും ത​ക​ർ​ത്ത​ഭി​ന​യി​ച്ച സി​നി​മ​ക​ൾ. മ​ല​യാ​ളി​യെ ഇ​ത്ര​യേ​റെ ചി​രി​പ്പി​ച്ച മ​റ്റൊ​രു ജോ​ഡി ഉ​ണ്ടാ​കു​മോ എ​ന്ന​തും സം​ശ​യ​മാ​ണ്.

ഈ ​കൂ​ട്ടി​കെ​ട്ടി​ലെ ഹാ​സ്യ​രം​ഗ​ങ്ങ​ൾ എ​ത്ര ത​ല​മു​റ​ക​ൾ ക​ഴി​ഞ്ഞാ​ലും ചി​രി​ക്കാ​നു​ള്ള വ​ക​യാ​കും. ഇ​രു​വ​രും ഒ​രു വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യി​ല്‍ വി​ട​വാ​ങ്ങി എ​ന്ന​തും യാ​ദൃ​ശ്ചി​ക​മാ​കാം.

25-ലേ​റെ സി​നി​മ​ക​ളി​ലാ​ണ് ഇ​രു​വ​രും ജോ​ഡി​യാ​യി അ​ഭി​ന​യി​ച്ച​ത്. അ​തി​ലേ​റെ​യും ഹി​റ്റു​ക​ൾ എ​ന്ന​തും പ്ര​ത്യേ​ക​ത. മ​ണി​ച്ചി​ത്ര​ത്താ​ഴ്, കോ​ട്ട​യം കു​ഞ്ഞ​ച്ച​ൻ, ഗോ​ഡ്ഫാ​ദ​ർ, ഗ​ജ​കേ​സ​രി​യോ​ഗം, മ​ക്ക​ൾ മാ​ഹാ​ത്മ്യം, പൊ​ന്മു​ട്ട​യി​ടു​ന്ന താ​റാ​വ്, ശു​ഭ​യാ​ത്ര, ശ്രീ​കൃ​ഷ്ണ​പു​ര​ത്തെ ന​ക്ഷ​ത്ര​ത്തി​ള​ക്കം, വി​യ​റ്റ്‌​നാം കോ​ള​നി, ക​ന​ൽ​കാ​റ്റ്, മൈ​ഡി​യ​ർ മു​ത്ത​ച്ഛ​ൻ, ഉ​ത്സ​വ​മേ​ളം, ക​ള്ള​നും പൊ​ലീ​സും, അ​ർ​ജു​ന​ൻ പി​ള്ള​യും അ​ഞ്ചു​മ​ക്ക​ളും, അ​ങ്ങ​നെ ഒ​രു അ​വ​ധി​ക്കാ​ല​ത്ത്, സാ​വി​ത്രി​യു​ടെ അ​ര​ഞ്ഞാ​ണം, ഇ​ഞ്ച​ക്കാ​ട​ൻ മ​ത്താ​യി ആ​ൻ​ഡ് സ​ൺ​സ്, പാ​വം പാ​വം രാ​ജ​കു​മാ​ര​ൻ, അ​പൂ​ർ​വം ചി​ല​ർ തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ഇ​രു​വ​രും ഒ​ന്നി​ച്ചു.

ജോ​ഡി​യാ​യി അ​ല്ലാ​തെ​യും നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നി​ച്ച​ഭി​ന​യി​ച്ചു. പ​ല​പ്പോ​ഴും ജോ​ഡി​യാ​യി കെ​പി​എ​സി ല​ളി​ത​യെ നി​ർ​മാ​താ​ക്ക​ളോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്ന​താ​യി ഇ​ന്ന​സെ​ന്‍റ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts

Leave a Comment