ടെ​ട്രാ​റ്റേ​നി​യം പൈ​ക​ടെ: വൈ​ദി​ക​ന്‍റെ പേ​രി​ൽ പു​തി​യ സ​സ്യ​വ​ർ​ഗം

പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ഉ​യ​ർ​ന്ന പു​ൽ​മേ​ടു​ക​ളി​ൽ​നി​ന്ന് ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലാ​ത്ത പു​തി​യൊ​രു സ​സ്യ​വ​ർ​ഗ​ത്തെ ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. ടെ​ട്രാ​റ്റേ​നി​യം പൈ​ക​ടെ (Tetrataenium paikadae) എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​സ​സ്യം ഇ​ടു​ക്കി ജി​ല്ല​യി​ലെ ഇ​ര​വി​കു​ളം നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. കാ​ര​റ്റ്, മ​ല്ലി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന അ​പ്പി​യേ​സി (Apiaceae) കു​ടും​ബ​ത്തി​ലെ പു​തി​യൊ​രു അം​ഗ​മാ​ണി​ത്. കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്) മു​ൻ പ്രി​ൻ​സി​പ്പ​ലും മാ​നേ​ജ​രു​മാ​യ പ​രേ​ത​നാ​യ ഫാ. ​ജോ​സ​ഫ് പൈ​ക​ട സി​എം​ഐ​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് സ​സ്യ​ത്തി​ന്‍റെ പേ​ര്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ അ​ദ്ദേ​ഹം ന​ൽ​കി​യ മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ളെ മു​ൻ​നി​ർ​ത്തി​യാ​ണ് ഗ​വേ​ഷ​ക​ർ ഈ ​പേ​ര് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 1000 മു​ത​ൽ 2500 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ലു​ള്ള പു​ൽ​മേ​ടു​ക​ളി​ലെ ന​ന​വാ​ർ​ന്ന ച​തു​പ്പ് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഈ ​പു​തി​യ സ്പീ​ഷീ​സ് വ​ള​രു​ന്ന​ത്. ഇ​ര​വി​കു​ളം നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ ഈ ​സ്പീ​ഷി​സി​ലെ ഏ​ക​ദേ​ശം 150 ചെ​ടി​ക​ൾ മാ​ത്ര​മാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത് എ​ന്ന​ത് ഈ ​സ​സ്യ​ത്തി​ന്‍റെ അ​പൂ​ർ​വ​ത​യും സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യും സൂ​ചി​പ്പി​ക്കു​ന്നു.

ഏ​ക​ദേ​ശം 30 മു​ത​ൽ 80 സെ​ന്‍റി​മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ വ​ള​രു​ന്ന ഈ ​ചെ​ടി​യു​ടെ ത​ണ്ടു​ക​ൾ ക​ട്ടി​യു​ള്ള രോ​മ​ങ്ങ​ളാ​ൽ നി​റ​ഞ്ഞ​താ​ണ്. വെ​ളു​ത്ത നി​റ​ത്തി​ലു​ള്ള സ​മ​മി​തി​യു​ള്ള പൂ​ക്ക​ളും അ​ണ്ഡാ​കൃ​തി​യി​ലു​ള്ള ഇ​ല​ക​ളു​മാ​ണ് ഇ​തി​ന്‍റെ സ​വി​ശേ​ഷ​ത. ജൂ​ലൈ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ൽ പൂ​വി​ടു​ന്ന ഈ ​ചെ​ടി​യി​ൽ ഒ​ക്‌​ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ് കാ​യ്ക​ൾ കാ​ണ​പ്പെ​ടു​ന്ന​ത്. കാ​യ്ക​ളി​ലെ എ​ണ്ണ​ക്കു​ഴ​ലു​ക​ളു​ടെ എ​ണ്ണ​ത്തി​ലും ഘ​ട​ന​യി​ലു​മു​ള്ള വ്യ​ത്യാ​സ​മാ​ണ് സ​മാ​ന​മാ​യ മ​റ്റ് സ​സ്യ​ങ്ങ​ളി​ൽ​നി​ന്നും ഇ​തി​നെ വേ​ർ​തി​രി​ക്കു​ന്ന​ത്.

ദേ​വ​ഗി​രി കോ​ള​ജി​ലെ സ​സ്യ​ശാ​സ്ത്ര വി​ഭാ​ഗം ഗ​വേ​ഷ​ക​രാ​യ സി.​രേ​ഖ, എം.​കെ പ്ര​ശാ​ന്ത്, ടി.​പി. അ​ശ്വി​ൻ​ദാ​സ്, റി​സ​ർ​ച്ച് ഗൈ​ഡ് ഡോ. ​കെ.​എം. മ​നു​ദേ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ.

സ്വീ​ഡ​നി​ൽ​നി​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര ജേ​ർ​ണ​ലാ​യ നോ​ർ​ഡി​ക് ജേ​ർ​ണ​ൽ ഓ​ഫ് ബോ​ട്ട​ണി​യു​ടെ ഏ​റ്റ​വും പു​തി​യ ല​ക്ക​ത്തി​ലാ​ണ് ഈ ​പു​തി​യ സ​സ്യ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ സ​സ്യ​വൈ​വി​ധ്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തു​ന്ന​താ​ണ് ഈ ​പു​തി​യ ക​ണ്ടെ​ത്ത​ൽ. നി​ല​വി​ൽ ലോ​ക​ത്താ​കെ ടെ​ട്രാ​റ്റേ​നി​യം ജ​നു​സി​ൽ 25 വ​ർ​ഗ​ങ്ങ​ളു​ണ്ട്. കൗ​ൺ​സി​ൽ ഓ​ഫ് സ​യ​ന്‍റി​ഫി​ക് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ റി​സ​ർ​ച്ച് (CSIR), അ​നു​സ​ന്ധാ​ൻ നാ​ഷ​ണ​ൽ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ (ANRF) എ​ന്നി​വ​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഈ ​ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Related posts

Leave a Comment