‘കൈച്ചിലാവോന്ന് നമുക്കറിയൂല്ല, പക്ഷേ പ്ലാനിംഗ് ഡെയ്‌ലി നടക്കുന്നുണ്ട്’ വൈറൽ വീഡിയോയുമായി കുട്ടിക്കുറുമ്പൻമാർ; കമന്‍റുമായി പ്രമുഖർ

സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​ല ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​ക​ൾ വൈ​റ​ലാ​കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ൽ ര​സ​ക​ര​മാ​യൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ര​ണ്ട് ആ​ൺ​കു​ട്ടി​ക​ളാ​ണ് വീ​ഡി​യോ​യി​ൽ ഉ​ള്ള​ത്.

വീ​ഡി​യോ എ​ടു​ന്ന കു​ട്ടി അ​ടു​ത്ത നി​ൽ​ക്കു​ന്ന​ത് അ​വ​ന്‍റെ സു​ഹൃ​ത്താ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് വീ​ഡി​യോ തു​ട​ങ്ങു​ന്ന​ത്. ജീ​വി​ത​ത്തി​ൽ ന​മു​ക്ക് എ​ന്ത് ചെ​യ്താ​ലും വ്യ​ക്ത​മാ​യ പ്ലാ​നിം​ഗ് വേ​ണ​മെ​ന്ന ഉ​പ​ദേ​ശ​മാ​ണ് കു​ട്ടി​ക​ൾ വീ​ഡി​യോ​യി​ലൂ​ടെ ന​ൽ​കു​ന്ന​ത്. ഇ​സാ​നി​സം എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ജീ​വി​ത​ത്തി​ൽ കൈ​ച്ചി​ലാ​വാ​നു​ള്ള പ്ലാ​നിം​ഗി​ലാ​ണ്, കൈ​ച്ചി​ലാ​വോ​ന്ന് ന​മു​ക്ക​റി​യൂ​ല്ല, പ​ക്ഷേ പ്ലാ​നിം​ഗ് ഡെ​യ്ലി ന​ട​ക്കു​ന്നു​ണ്ട്’​എ​ന്നാ​ണ് കു​ട്ടി ഇ​സാ​ൻ വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന്. നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള കു​ട്ടി​ത്താ​ര​മാ​ണ് ഇ​സാ​ന്‍.

എ​ന്താ​യാ​ലും ഇ​വ​രു​ടെ വീ​ഡി​യോ വ​ള​രെ വേ​ഗ​ത്തി​ൽ വൈ​റ​ലാ​യി. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​വ​രു​ടെ വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ മു​ഹ്‌​സി​ന്‍ പെ​രാ​രി, ഫു​ട്ബോ​ൾ താ​രം സി. ​കെ വി​നീ​ത്, ഗാ​യി​ക സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ, ന​ടി സു​ര​ഭി ല​ക്ഷ്മി എ​ന്നി​ങ്ങ​നെ പോ​കു​ന്നു ഇ​സാ​ന്‍റെ വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റി​ട്ട​വ​രു​ടെ ലി​സ്റ്റ്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment