സ​ൺ​ബേ​ൺ ഫെ​സ്റ്റി​വ​ലിൽ ശി​വന്‍റെ ചിത്രം പ്രദർശിപ്പിച്ചു; മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തിയെന്ന് കോൺഗ്രസ്; സ​നാ​ത​ന ധ​ർ​മ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​നു തുല്യമെന്ന് ആം​ആ​ദ്മി

പ​നാ​ജി: ഗോ​വ​യി​ൽ ന​ട​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് ഡാ​ൻ​സ് മ്യൂ​സി​ക് ഫെ​സ്റ്റി​വ​ലാ​യ സ​ൺ​ബേ​ൺ ഫെ​സ്റ്റി​വ​ലി​ൽ ശി​വ​നെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി കോ​ൺ​ഗ്ര​സും ആം​ആ​ദ്മി പാ​ർ​ട്ടി​യും രം​ഗ​ത്ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ നൃ​ത്ത സം​ഗീ​തോ​ത്സ​വ​മാ​ണ് സ​ൺ​ബേ​ൺ ഫെ​സ്റ്റി​വ​ൽ.

കോ​ൺ​ഗ്ര​സ് നേ​താ​വ് വി​ജ​യ് ഭി​കെ സ​ൺ​ബേ​ൺ ഫെ​സ്റ്റി​വ​ൽ സം​ഘാ​ട​ക​ർ​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​ക​യാ​യി​രു​ന്നു സം​ഘാ​ട​ക​രു​ടെ ല​ക്ഷ്യ​മെ​ന്നും, ആ​ളു​ക​ൾ മ​ദ്യ​പി​ക്കു​ക​യും നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും നി​രോ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്ന സ്ഥ​ല​ത്താ​ണ് ശി​വ​ന്‍റെ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ച​തെ​ന്ന് ഭി​കെ പ​റ​ഞ്ഞു.

നോ​ർ​ത്ത് ഗോ​വ​യി​ലെ വാ​ഗ​റ്റോ​റി​ൽ ഈ ​മാ​സം 28നാ​ണ് ഫെ​സ്റ്റി​വ​ൽ തു​ട​ങ്ങി​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് സ​ൺ​ബേ​ൺ അ​വ​സാ​നി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ആം​ആ​ദ്മി പാ​ർ​ട്ടി ഗോ​വ അ​ധ്യ​ക്ഷ​ൻ അ​മി​ത് പ​ലേ​ക്ക​റും രം​ഗ​ത്തെ​ത്തി. ശി​വ​ന്‍റെ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ച​ത് സ​നാ​ത​ന ധ​ർ​മ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന് ആം​ആ​ദ്മി നേ​താ​വ് പ​ലേ​ക്ക​ർ സ​മൂ​ഹ മാ​ധ്യ​മ​മാ​യ എ​ക്സി​ൽ കു​റി​ച്ചു. സം​ഘാ​ട​ക​ർ​ക്കെ​തി​രെ സ​ർ​ക്കാ​ർ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment