അ​ശ്വി​നു പ​രി​ക്ക്; ഐ​പി​എ​ല്‍ ന​ഷ്ട​മാ​കും

aswinന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ടീം ​റൈ​സിം​ഗ് പൂ​ന സൂ​പ്പ​ര്‍ജ​യ്ന്‍റ്‌​സി​നു തി​രി​ച്ച​ടി. ടീ​മി​ന്‍റെ പ്ര​ധാ​ന സ്പി​ന്ന​ര്‍ ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​നേ​റ്റ പ​രി​ക്കാ​ണ് സൂ​പ്പ​ര്‍ ജ​യ്ന്‍റ്‌​സി​നു ക​ന​ത്ത ആ​ഘാ​ത​മായ​ത്. സ്‌​പോ​ര്‍ട്‌​സ് ഹെ​ര്‍ണി​യ സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ര്‍ന്ന് അ​ശ്വി​ന് ര​ണ്ടു മാ​സ​ത്തോ​ളം പു​റ​ത്തി​രി​ക്കേ​ണ്ടി​വ​രും. ഇ​തോ​ടെ ഇ​ന്ത്യ​ന്‍ സ്പി​ന്ന​ര്‍ക്ക് ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് പ​ത്താം സീ​സ​ണി​ല്‍ ക​ളി​ക്കാ​നാ​വി​ല്ലെ​ന്ന് ഉ​റ​പ്പാ​യി.

സൂ​പ്പ​ര്‍ജ​യ​ന്‍റ്‌​സ് ടീ​മി​ൽനിന്നു പ​രി​ക്കേ​റ്റു പു​റ​ത്താ​കു​ന്ന ര​ണ്ടാ​മ​ത്തെ ക​ളി​ക്കാ​ര​നാ​ണ് അ​ശ്വി​ന്‍. ഇ​തി​നു മു​മ്പ് തോ​ളി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് മി​ച്ച​ല്‍ മാ​ര്‍ഷി​​നെ ന​ഷ്ട​മാ​യി​രു​ന്നു.ക​ഴി​ഞ്ഞ ഐ​പി​എ​ല്‍ സീ​സ​ണി​ല്‍ പൂ​ന​യ്ക്കു​വേ​ണ്ടി അ​ശ്വി​ന്‍ 14 ക​ളി​യി​ല്‍ 10 വി​ക്ക​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 2016 ജൂ​ലൈ​യ്ക്കു​ശേ​ഷം തു​ട​ര്‍ച്ച​യാ​യി ക്രി​ക്ക​റ്റ​് ക​ളി​ക്കു​ന്ന അ​ശ്വി​ന്‍ ഉ​ട​ന്‍ ത​ന്നെ ചി​കി​ത്സ​യി​ല്‍ പ്ര​വേ​ശി​ക്കും.

ജൂ​ണി​ല്‍ ന​ട​ക്കു​ന്ന ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​ക്കു​മു​മ്പ് അ​ശ്വി​ന്‍ പൂ​ര്‍ണ ആ​രോ​ഗ്യ​വാ​നാ​യെ​ത്തു​ക​യെ​ന്ന​ത് ഇ​ന്ത്യ​ക്കു വ​ള​രെ പ്ര​ധാ​ന​പ്പെട്ടതാ​ണ്. ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ശേ​ഷം അ​ശ്വി​നു പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തേ​ത്തു​ര്‍ന്ന് ര​ഞ്ജി ട്രോ​ഫി സെ​മി​യി​ല്‍ ത​മി​ഴ്‌​നാ​ടി​നു​വേ​ണ്ടി ക​ര്‍ണാ​ട​ക​യ്ക്ക​തി​രേ ക​ളി​ക്കാ​നാ​യി​രു​ന്നി​ല്ല.

ഇ​ന്ത്യ​യി​ല്‍ ന്യൂ​സി​ല​ന്‍ഡ്, ഇം​ഗ്ല​ണ്ട്, ബം​ഗ്ലാ​ദേ​ശ്, ഓ​സ്‌​ട്രേ​ലി​യ ടീ​മു​ക​ള്‍ക്കെ​തി​രേ ന​ട​ന്ന ടെ​സ്റ്റ് പ​ര​മ്പ​ര​ക​ളി​ല്‍ അ​ശ്വി​ന്‍ ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. 13 ടെ​സ്റ്റി​ല്‍ 738.2 ഓ​വ​ര്‍ പ​ന്തെ​റി​ഞ്ഞ ഓ​ഫ് സ്പി​ന്ന​ര്‍ 82 വി​ക്ക​റ്റു​ക​ളാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.

Related posts