യു​വി​യു​ടെ പ്ര​ക​ട​നം പാ​ഴാ​യി; ക​രു​ണി​നു കീ​ഴി​ൽ ഡ​ൽ​ഹി വി​ജ​യ​വ​ഴി​യി​ൽ

karunന്യൂ​ഡ​ൽ​ഹി: ഒ​ടു​വി​ൽ ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സ് വി​ജ​യ​വ​ഴി​യി​ൽ. ഡേ​വി​ഡ് വാ​ർ​ണ​റു​ടെ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ ആ​റു വി​ക്ക​റ്റി​നു ത​ക​ർ​ത്താ​ണ് ക​രു​ണ്‍ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലി​റ​ങ്ങി​യ ഡ​ൽ​ഹി വി​ജ​യം പി​ടി​ച്ചെ​ടു​ത്ത​ത്. യു​വ​രാ​ജ് സിം​ഗി​ന്‍റെ ത​ക​ർ​പ്പ​ൻ ഇ​ന്നിം​ഗ്സി​ന്‍റെ ബ​ല​ത്തി​ൽ സ​ണ്‍​റൈ​സേ​ഴ്സ് ഉ​യ​ർ​ത്തി​യ 186 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഡ​ൽ​ഹി മ​റി​ക​ട​ന്നു.

സ​ഞ്ജു സാം​സ​ണ്‍(24), ക​രു​ണ്‍ നാ​യ​ർ(39), റി​ഷ​ഭ് പ​ന്ത്(34), ശ്രേ​യ​സ് അ​യ്യ​ർ(33), കോ​റി ആ​ൻ​ഡേ​ഴ്സ​ണ്‍(37*), ക്രി​സ് മോ​റി​സ്(15*) എ​ന്നി​വ​രു​ടെ മി​ക​ച്ച പ്ര​ക​ട​നം ഡ​ൽ​ഹി വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി. സ​ണ്‍​റൈ​സേ​ഴ്സി​നാ​യി മു​ഹ​മ്മ​ദ് സി​റാ​ജ് ര​ണ്ടു വി​ക്ക​റ്റ് നേ​ടി. ക്യാ​പ്റ്റ​ൻ സ​ഹീ​ർ ഖാ​ന്‍റെ അ​ഭാ​വ​ത്തി​ൽ മ​ല​യാ​ളി താ​രം ക​രു​ണ്‍ നാ​യ​രാ​ണ് ഡ​ൽ​ഹി​യെ ന​യി​ച്ച​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹൈ​ദ​രാ​ബാ​ദ് നി​ശ്ചി​ത ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 185 റ​ണ്‍​സ് നേ​ടി. 41 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 70 റ​ണ്‍​സ് നേ​ടി​യ യു​വ​രാ​ജ് സിം​ഗി​ന്‍റെ ഇ​ന്നിം​ഗ്സാ​യി​രു​ന്നു സ​ണ്‍​റൈ​സേ​ഴ്സ് സ്കോ​ർ ബോ​ർ​ഡി​ന്‍റെ ക​രു​ത്ത്. 11 ഫോ​റി​ന്‍റെ​യും ഒ​രു സി​ക്സി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ടെ​യാ​ണ് യു​വി ഇ​ന്നിം​ഗ്സ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ലെ 53 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടി​നു​ശേ​ഷം നാ​ലാം വി​ക്ക​റ്റി​ൽ യു​വ​രാ​ജ് സിം​ഗും മാ​റ്റ് ഹെ​ന്‍റി​ക്വ​സും 50 പ​ന്തി​ൽ നി​ന്ന് 93 റ​ണ്‍​സ​ടി​ച്ച് ഹൈ​ദ​രാ​ബാ​ദ് സ്കോ​ർ 185ൽ ​എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി​ക്കാ​യി മു​ഹ​മ്മ​ദ് ഷ​മി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.

Related posts