റൊ​ണാ​ൾ​ഡോ​യ്ക്ക് ഹാ​ട്രി​ക്; അത്‌ലറ്റിക്കോയെ റയൽ വീഴ്ത്തി

ronaldoമാ​ഡ്രി​ഡ്: യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗ് ആ​ദ്യ പാ​ദ സെ​മി​യി​ല്‍ ന​ഗ​ര​വൈ​രി​ക​ളാ​യ അ​ത്‌ലറ്റി​ക്കോയ്ക്കെതിരെ റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ വി​ജ​യം. സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ ഹാ​ട്രി​ക് മി​ക​വി​ൽ അ​ത്‌ലറ്റി​ക്കോയെ 3-0നാ​ണ് റ​യ​ൽ ത​ക​ർ​ത്ത​ത്.

റ​യ​ലി​ന്‍റെ ത​ട്ട​ക​മാ​യ സാ​ന്‍റി​യാ​ഗോ ബെ​ര്‍ണാ​ബു​വി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ത്‌ലറ്റി​ക്കോയ്ക്ക് മേ​ൽ സ​ന്പൂ​ർ​ണ ആധിപത്യമാണ് റ​യ​ൽ നേ​ടി​യ​ത്. പ​ത്താം മി​നി​റ്റി​ൽ ത​ന്നെ ക്രി​സ്റ്റ്യാ​നോ ആ​ദ്യ ഗോ​ള​ടി​ച്ച് റ​യ​ലി​നെ മു​ന്നി​ൽ എ​ത്തി​ച്ചു.

തു​ട​ക്ക​ത്തി​ൽ ത​ന്നെ പ്ര​ഹ​ര​മേ​റ്റ അ​ത്‌ലറ്റി​ക്കോ ഉ​ണ​ർ​ന്നു ക​ളി​ച്ചെ​ങ്കി​ലും ഗോ​ൾ നേ​ടാ​നാ​യി​ല്ല. ഇ​തി​നി​ടെ 73, 86 മി​നി​റ്റു​ക​ളി​ൽ ഗോ​ൾ നേ​ടി റൊ​ണാ​ൾ​ഡോ ഹാ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കി.
അ​ത്‌ലറ്റി​ക്കോ​യു​ടെ ഹോം ​ഗ്രൗ​ണ്ടി​ൽ മെ​യ് 10നാ​ണ് ര​ണ്ടാം പാ​ദ സെ​മി ന​ട​ക്കു​ക.

Related posts