ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 17-ാം എ​​ഡി​​ഷ​ന് നാ​​ളെ തു​​ട​​ക്കം

ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ലെ അ​​തു​​ല്യ റി​​ക്കാ​​ർ​​ഡു​​ക​​ൾ പലതാണ്. അ​​ഞ്ചു ത​​വ​​ണ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സും മും​​ബൈ ഇ​​ന്ത്യ​​ൻ​​സു​​മാ​​ണ് ചാ​​ന്പ്യ​​ൻ​​പ​​ട്ട​​ത്തി​​ൽ ഒ​​ന്നാ​​മ​​ത്.

ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​തു​​വ​​രെ കി​​രീ​​ടം നേ​​ടാ​​ത്ത റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു, പ​​ഞ്ചാ​​ബ് കിം​​ഗ്സ്, ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സ് എ​​ന്നീ ടീ​​മു​​ക​​ൾ ക​​ന്നി​​ക്കി​​രീ​​ടം ല​​ക്ഷ്യ​​മി​​ട്ടാ​​ണ് പോ​​രാ​​ട്ട​​ത്തി​​നെ​​ത്തു​​ന്ന​​ത്. ഐ​​പി​​എ​​ല്ലി​​ൽ ടീ​​മു​​ക​​ളു​​ടെ പേ​​രി​​ലു​​ള്ള അ​​പൂ​​ർ​​വ റി​​ക്കാ​​ർ​​ഡു​​ക​​ളി​​ൽ ചി​​ല​​ത്…

ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സെ​​ഞ്ചു​​റി

ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സെ​​ഞ്ചു​​റി അ​​വ​​കാ​​ശ​​പ്പെ​​ടാ​​നു​​ള്ള​​ത് റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​ന്. ഇ​​തു​​വ​​രെ കി​​രീ​​ടം നേ​​ടാ​​നാ​​യി​​ല്ലെ​​ങ്കി​​ലും ആ​​ർ​​സി​​ബി​​യു​​ടെ പേ​​രി​​ൽ 17 സെ​​ഞ്ചു​​റി​​ക​​ളു​​ണ്ട്.

ക​​ന്നി ഐ​​പി​​എ​​ൽ ചാ​​ന്പ്യ​ന്മാ​​രാ​​യ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സും കി​​രീ​​ടം ഇ​​തു​​വ​​രെ നേ​​ടാ​​ത്ത പ​​ഞ്ചാ​​ബ് കിം​​ഗ്സു​​മാ​​ണ് (14) ആ​​ർ​​സി​​ബി​​ക്കു പി​​ന്നി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്ത്. ഐ​​പി​​എ​​ല്ലി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സെ​​ഞ്ചു​​റി​​യു​​ള്ള താ​​രം ആ​​ർ​​സി​​ബി​​യു​​ടെ മു​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യാ​​ണ്. ഏ​​ഴ് സെ​​ഞ്ചു​​റി കോ​​ഹ്‌​ലി​​യു​​ടെ പേ​​രി​​ലു​​ണ്ട്.

12 പ്ലേ ​​ഓ​​ഫ്

എം.​​എ​​സ്. ധോ​​ണി​​യു​​ടെ ക്യാ​​പ്റ്റ​​ൻ​​സി​​യി​​ൽ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് ഐ​​പി​​എ​​ല്ലി​​ൽ ക​​ളി​​ച്ച 14 സീ​​സ​​ണി​​ൽ 12ലും ​​പ്ലേ ഓ​​ഫി​​ൽ പ്ര​​വേ​​ശി​​ച്ചു. മ​​റ്റൊ​​രു ടീ​​മി​​നും ഇ​​ത്ര​​യും പ്ലേ ​​ഓ​​ഫ് അ​​വ​​കാ​​ശ​​പ്പെ​​ടാ​​നി​​ല്ല. വി​​ല​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് 2016, 2017 സീ​​സ​​ണി​​ൽ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് ഐ​​പി​​എ​​ല്ലി​​ൽ ഇ​​ല്ലാ​​യി​​രു​​ന്നു. 10 ത​​വ​​ണ പ്ലേ ​​ഓ​​ഫ് ക​​ളി​​ച്ച മും​​ബൈ ഇ​​ന്ത്യ​​ൻ​​സാ​​ണ് ര​​ണ്ടാ​​മ​​ത്. ചെ​​ന്നൈ 10 ത​​വ​​ണ ഫൈ​​ന​​ൽ ക​​ളി​​ച്ചു എ​​ന്ന​​തും റി​​ക്കാ​​ർ​​ഡാ​​ണ്.

കി​​രീ​​ടം നി​​ല​​നി​​ർ​​ത്തി​​യ​​വ​​ർ

ഐ​​പി​​എ​​ൽ കി​​രീ​​ടം അ​​വ​​കാ​​ശ​​പ്പെ​​ടാ​​ൻ ഏ​​ഴ് ഫ്രാ​​ഞ്ചൈ​​സി​​ക​​ളു​​ണ്ടെ​​ങ്കി​​ലും കി​​രീ​​ടം നി​​ല​​നി​​ർ​​ത്തി​​യ​​ത് ര​​ണ്ട് ടീ​​മു​​ക​​ൾ മാ​​ത്രം. ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സും (2010, 2011) മും​​ബൈ ഇ​​ന്ത്യ​​ൻ​​സും (2019, 2020) മാ​​ത്ര​​മാ​​ണ് ഇ​​തു​​വ​​രെ കി​​രീ​​ടം നി​​ല​​നി​​ർ​​ത്തി​​യ ടീ​​മു​​ക​​ൾ.

പി​​രി​​ച്ചു​​വി​​ട​​പ്പെ​​ട്ട ഡെ​​ക്കാ​​ണ്‍ ചാ​​ർ​​ജേ​​ഴ്സ്, ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ്, മും​​ബൈ ഇ​​ന്ത്യ​​ൻ​​സ്, കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സ്, ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സ്, രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ്, സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദ് എ​​ന്നീ ടീ​​മു​​ക​​ളാ​​ണ് ഇ​​തു​​വ​​രെ ഐ​​പി​​എ​​ൽ ചാ​​ന്പ്യ​​ൻ​​പ​​ട്ടം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്.

എ​​ലി​​മി​​നേ​​റ്റ​​ർ ക​​ളി​​ച്ച് ജ​​യി​​ച്ചാ​​യി​​രു​​ന്നു സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദ് 2016ൽ ​​ക​​പ്പു​​യ​​ർ​​ത്തി​​യ​​ത്. എ​​ലി​​മി​​നേ​​റ്റ​​റി​​ലൂ​​ടെ ഫൈ​​ന​​ലി​​ലെ​​ത്തി കി​​രീ​​ടം നേ​​ടി​​യ ആ​​ദ്യ ടീ​​മാ​​ണ് ഹൈ​​ദ​​രാ​​ബാ​​ദ്.

കൂ​​ടു​​ത​​ൽ ഫി​​ഫ​​ർ

ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സെ​​ഞ്ചു​​റി ആ​​ർ​​സി​​ബി​​ക്കാ​​ണെ​​ങ്കി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ടീം ​​മും​​ബൈ ഇ​​ന്ത്യ​​ൻ​​സാ​​ണ്. ആ​​റ് ത​​വ​​ണ മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് ബൗ​​ള​​ർ​​മാ​​ർ അ​​ഞ്ച് വി​​ക്ക​​റ്റ് പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു.

അ​​ൽ​​സാ​​രി ജോ​​സ​​ഫ്, മു​​നാ​​ഫ് പ​​ട്ടേ​​ൽ, ഹ​​ർ​​ഭ​​ജ​​ൻ സിം​​ഗ്, ആ​​കാ​​ശ് മ​​ധ്‌​വാ​​ൾ, ല​​സി​​ത് മ​​ലിം​​ഗ, ജ​​സ്പ്രീ​​ത് ബും​​റ എ​​ന്നി​​വ​​രാ​​ണ് മും​​ബൈ​​ക്കാ​​യി ഇ​​തു​​വ​​രെ ഐ​​പി​​എ​​ല്ലി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് നേ​​ട്ടം ആ​​ഘോ​​ഷി​​ച്ച​​വ​​ർ. മ​​റ്റൊ​​രു ടീ​​മി​​നും നാ​​ലി​​ൽ കൂ​​ടു​​ത​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് അ​​വ​​കാ​​ശ​​പ്പെ​​ടാ​​നി​​ല്ല.

അ​​ൽ​​സാ​​രി ജോ​​സ​​ഫ് 2019ൽ ​​സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​നെ​​തി​​രേ 12 റ​​ണ്‍​സ് വ​​ഴ​​ങ്ങി ആ​​റ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​താ​​ണ് ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ബൗ​​ളിം​​ഗ് പ്രകടനം.
.

Related posts

Leave a Comment