ഭക്ഷണം കഴിക്കുന്നത് ആഴ്ചയില്‍ മൂന്ന് തവണമാത്രം! വായുഭക്ഷണമാക്കിയ ദമ്പതികള്‍ക്ക് ജനിച്ചത് ആരോഗ്യമുള്ള കുട്ടികള്‍; ഭക്ഷണം കഴിക്കാതെയും ജീവിക്കാമെന്ന് തെളിയിച്ച ദമ്പതികളെക്കുറിച്ചറിയാം

helth-family

2008 ല്‍ വിവാഹിതരായി, ഇപ്പോള്‍ രണ്ടുകുട്ടികളുടെ മാതാപിതാക്കളായ കാലിഫോര്‍ണിയന്‍ സ്വദേശികളായ അക്കാഹി റിച്ചാര്‍ഡോ, കാമില കാസ്റ്റെലോ എന്ന ദമ്പതികളാണ് തങ്ങളുടെ വ്യത്യസ്തമായ ഭക്ഷണശീലത്തിലൂടെ വാര്‍ത്തകളില്‍ നിറയുന്നത്. കാര്യം മറ്റൊന്നുമല്ല. ഈ ദമ്പതികള്‍ ഭക്ഷണം കഴിയ്ക്കാറില്ലത്രേ. ദിവസേന നിശ്ചിത സമയത്ത് ഭക്ഷണം കഴിക്കുക എന്നശീലം ഇവര്‍ക്കില്ല. ഭക്ഷണത്തിന് പകരം പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജം ഉപയോഗിച്ചാണ് ഇവര്‍ തങ്ങളുടെ ജീവനും ആരോഗ്യവും നിലനിര്‍ത്തുന്നത്. അതേസമയം പൂര്‍ണ്ണമായും ഇവര്‍ ഭക്ഷണമുപേക്ഷിക്കുന്നുമില്ല. ആഴ്ചയില്‍ മൂന്ന് തവണ മാത്രം ഭക്ഷണം കഴിക്കും. മൂന്ന് തവണ എന്നത് മൂന്ന് ദിവസമല്ലെന്നത് പ്രത്യേകം ഓര്‍ക്കണം.

ഭക്ഷണം കഴിക്കുന്ന സമയത്ത് പച്ചക്കറികളോ പഴവര്‍ഗങ്ങളോ ആണ് കഴിക്കുന്നത്. മൂന്ന് വര്‍ഷമായി ഇത്തരത്തിലാണ് തങ്ങള്‍ ജീവിക്കുന്നതെന്നാണ് ഈ ദമ്പതികള്‍ പറയുന്നത്. രണ്ട് മക്കളുടെ അമ്മയായ കാമില തന്റെ ഗര്‍ഭാവസ്ഥയില്‍ പോലും ആവശ്യമായ പോഷകങ്ങള്‍ സ്വീകരിച്ചത് സൂര്യനില്‍ നിന്നും വായുവില്‍ നിന്നുമാണ്. ഗര്‍ഭാവസ്ഥയില്‍ ഖര രൂപത്തിലുള്ള ആഹാരങ്ങളാണ് കാമില കഴിച്ചിരുന്നത്. “നന്നായി ഭക്ഷണം കഴിച്ചിരുന്നയാളാണ് ഞാന്‍. എന്നാല്‍ 2008 മുതല്‍ ഒരു പ്രത്യേകഘട്ടത്തില്‍ ഭക്ഷണം ഉപേക്ഷിച്ചുതുടങ്ങിയപ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല എന്നതാണ് സത്യം. അതോടെ എനിക്ക് മനസിലായി ഇതാര്‍ക്കും സാധിക്കുന്ന ഒന്നാണെന്ന്”.  കാമില പറയുന്നു.

വായു എന്നൊന്നുളളിടത്തോളം കാലം മനുഷ്യര്‍ക്ക് ആഹാരം ഇല്ലാതെ ജീവിക്കാന്‍ വളരെയെളുപ്പം സാധിക്കുമെന്നാണ് കാമില പറയുന്നത്. തന്റെ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ ഭക്ഷണം ഒഴിവാക്കി വായുവില്‍ നിന്നും സൂര്യനില്‍ നിന്നും ഊര്‍ജ്ജം സ്വീകരിച്ചു. തുടര്‍ന്ന് രക്തപരിശോധന നടത്തി. പ്രസവിച്ചത് ഒരു ആരോഗ്യമുള്ള ആണ്‍കുട്ടിയെയാണെന്നും കാമില പറയുന്നു.

ആര്‍ക്കും തങ്ങളുടെ ജീവിത രീതി പിന്‍തുടരാവുന്നതാണെന്ന് കാമില പറയുന്നു. 2008ല്‍ നടത്തിയ അമേരിക്കന്‍ യാത്രയ്ക്കിടെ ഒരു സുഹൃത്തില്‍ നിന്നുമാണ് ഇത്തരമൊരു ജീവിതരീതിയെക്കുറിച്ച് അറിഞ്ഞതെന്നും ഈ ദമ്പതികള്‍ പറയുന്നു. തുടര്‍ന്ന് തങ്ങള്‍ സസ്യാഹരം ശീലമാക്കുകയും പതുക്കെ ഈ ജീവിതരീതി സ്വന്തമാക്കുകയായിരുന്നുവെന്നും ദമ്പതികള്‍ പറയുന്നു. ജീവവായുവിനെ ആഹാരമാക്കി മാറ്റാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും ഇവര്‍ പറയുന്നു. ഇവര്‍ വായുമാത്രമാണ് ഭക്ഷിക്കുന്നതെങ്കിലും കുട്ടികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള ഭക്ഷണമാണ് നല്‍കുന്നതെന്നും ദമ്പതികള്‍ അറിയിച്ചു.

Related posts