“കാക്കിക്കുള്ളിലെ കള്ളക്കളി’..! ഐ​പി​എ​സി​ന് വേ​ണ്ടി ജനനത്തീയതി തിരുത്തിയ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കു​ടു​ങ്ങി

KNR-POLICE-Lഎം.​സു​രേ​ഷ്ബാ​ബു
തി​രു​വ​ന​ന്ത​പു​രം: ഐ​പി​എ​സ് ല​ഭി​ക്കു​ന്ന​തിനും സർവീസ് നീട്ടിക്കിട്ടാനും വേണ്ടി ജനനത്തീയതി  തിരുത്തിയ  ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ഗു​രു​ത​ര​മാ​യ കു​റ്റം ചെ​യ്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ്്്  വി​ജി​ല​ൻ​സ് എ​സ്പി യു​ടെ അ​ന്വേ​ഷ​ണ ശു​പാ​ർ​ശ റി​പ്പോ​ർ​ട്ട് .  റി​പ്പോ​ർ​ട്ട്്് അ​ട​ങ്ങി​യ ഫ​യ​ൽ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ച്ചു.

പോ​ലീ​സ് സേ​ന​യി​ൽ പ്ര​വേ​ശി​ക്കു​ന്ന സ​മ​യ​ത്ത്  സ​മ​ർ​പ്പി​ച്ച ജ​ന​ന​തീ​യ​തി രേ​ഖ ഇ​രു​പ​ത്തി​മൂ​ന്ന് വ​ർ​ഷ​ത്തി​ന് ശേ​ഷം തി​രു​ത്തി​യാ​ണ് ഐ​പി​എ​സ് പ​ട്ടി​ക​യി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​ടം പി​ടി​ച്ച​ത്. ജ​ന​ന​തീ​യ​തി തി​രു​ത്തി​യ​താ​ണ്  ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കു​രു​ക്കാ​യ​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ഒരു റി​ട്ട. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും സ​ന്ന​ദ്ധ സം​ഘ​ട​ന​യും ന​ൽ​കി​യ പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൃ​ത്രി​മ​ത്വം വെ​ളി​ച്ച​ത്താ​യ​ത്.

പോലീസ് സൂപ്രണ്ടായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെതിരെയാണ്  വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.  അ​ച്ച​ട​ക്ക ന​ട​പ​ടി ഉ​ൾ​പ്പെ​ടെ ശു​പാ​ർ​ശ ചെ​യ്തു​കൊ​ണ്ടു​ള്ള വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ലോ​ക്നാ​ഥ് ബെ​ഹ്റ​ക്ക് സ​മ​ർ​പ്പി​ച്ചു.  1982 ന​വം​ബ​ർ ഒ​ന്നി​ന് എ​സ്ഐ ആ​യി പോ​ലീ​സ് സ​ർ​വീ​സി​ൽ ക​യ​റി​യ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് .  അ​ന്ന് പി​എ​സ് സി​യു​ടെ ഗ​സ​റ്റ് നോ​ട്ടി​ഫി​ക്കേ​ഷ​നി​ൽ 1982 ജ​നു​വ​രി ഒ​ന്നി​ന് 20 വ​യ​സ്സ് പൂ​ർ​ത്തി​യാ​യി​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ എ​സ്എ​സ്എ​ൽ​സി ബു​ക്കി​ലെ ജ​ന​ന​ത്തീ​യ​തി 1961 മെ​യ് 31 ആ​യി​രു​ന്നു. യോ​ഗ്യ​ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച ഇ​ദ്ദേ​ഹം 23 വ​ർ​ഷ​ത്തി​ന് ശേ​ഷം ത​ന്‍റെ ജ​ന​ന​തീ​യ​തി 1962 ജ​നു​വ​രി 27 എ​ന്ന് പു​തി​യ രേ​ഖ​യു​ണ്ടാ​ക്കി​യ​താ​ണ് വി​ജി​ല​ൻ​സ് ക​യ്യോ​ടെ പി​ടി​കൂ​ടി​യ​ത്.    ഐ​പി​എ​സ് ത​ര​പ്പെ​ടു​ത്തു​ന്ന​തി​നും കൂ​ടു​ത​ൽ കാ​ലം സ​ർ​വീ​സി​ൽ തു​ട​രാ​നു​മാ​ണ്  ഇ​ത്ത​ര​ത്തി​ൽ കൃ​ത്രി​മ​മാ​യി രേ​ഖ​ക​ൾ ച​മ​ച്ച​തെ​ന്ന് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ പി​എ​സ് സി​യെ​യും ക​ബ​ളി​പ്പി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു.

1982 ൽ ​പി​എ​സ് സി ​പു​റ​ത്തി​റ​ക്കി​യ ഗ​സ​റ്റ് നോ​ട്ടി​ഫി​ക്കേ​ഷ​നി​ൽ കേ​ര​ള പോ​ലീ​സി​ൽ എ​സ്ഐ ആ​യി നി​യ​മി​ത​നാ​കു​ന്ന​തി​ന് 20 വ​യ​സ്സ് പൂ​ർ​ത്തി​യാ​കു​ക​യും ബി​രു​ദം ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു വ്യ​വ​സ്ഥ. എ​ന്നാ​ൽ  പു​തു​ക്കി​യ ജ​ന​ന​തീ​യ​തി പ്ര​കാ​രം അ​ദ്ദേ​ഹ​ത്തി​ന് 20 വ​യ​സ് പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. 20 വ​യ​സ് തി​ക​യാ​ൻ 27 ദി​വ​സ​ത്തെ കു​റ​വ്  ഉ​ള്ള​താ​യാ​ണ് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ത് ക്രി​മി​ന​ൽ കേ​സ് എ​ടു​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്ന് വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.  കേ​ര​ള പോ​ലീ​സ് സ​ർ​വീ​സി​ൽ ക​യ​റി​യാ​ൽ അ​ഞ്ച് വ​ർ​ഷ​ത്തി​ന​കം ജ​ന​ന​തീ​യ​തി​ക​ളി​ൽ പി​ശ​കു​ണ്ടെ​ങ്കി​ൽ തി​രു​ത്ത​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ.  ഉ​ത്ത​ര​വ് ഇ​പ്പോ​ഴും നി​ല​വി​ലു​ണ്ട്. 2016-ൽ ​ഐ​പി​എ​സി​ന് പ​രി​ഗ​ണി​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ട്ടി​ക​യി​ൽ  ഈ ​ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പേരുണ്ട്.

വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ജ​ന​ന​തീ​യ​തി തി​രു​ത്തി​യ​ത് ക​ണ്ടെ​ത്തി​യ​തോ​ടെ ത​ന്‍റെ പു​തി​യ ജ​ന​ന​തീ​യ​തി റ​ദ്ദാ​ക്ക​ണ​മെ​ന്നും പ​ഴ​യ തീ​യ​തി അ​നു​സ​രി​ച്ച് സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ച് സ​ർ​ക്കാ​രി​ന് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​ദ്ദേ​ഹം വി​ജി​ല​ൻ​സി​ന് മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വി​ജി​ല​ൻ​സ് സ്പെ​ഷ്യ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ എ​സ്.​പി.​കെ. ജ​യ​കു​മാ​റി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

Related posts