കാമുകനുമായി ചേര്‍ന്നുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ പുറത്തു വിട്ട് ഐറാ ഖാന്‍ ! വീഡിയോ കാണാം…

സൂപ്പര്‍താരം ആമിര്‍ ഖാന്റെ മകള്‍ ഐറാ ഖാനും കാമുകന്‍ നുപുര്‍ ഷിക്രെയും ഒരുമിച്ചുള്ള ഫോട്ടോകളെല്ലാം വൈറലാകാറുണ്ട്. ഇപ്പോള്‍ ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങളുടെ ഒരു വീഡിയോയാണ് ഐറ പുറത്തു വിട്ടിരിക്കുന്നത്.

കാമുകനായ നുപുര്‍ ഷിക്രെയെ അവതാരകന്‍ എന്നാണ് ഐറ അഭിസംബോധന ചെയ്തിരിക്കുന്നത്. നിന്നെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞ് നുപുറിനെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുകയാണ് ഐറ.

ശേഷം ഇരുവരും ഒന്നിച്ച് നടത്തിയ യാത്രകളുടെയും സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളെല്ലാം ചേര്‍ത്ത് വീഡിയോ കൂടി താരം പങ്കു വെച്ചിട്ടുണ്ട്.

നടന്‍ ടൈഗര്‍ ഷ്റോഫിന്റെ സഹോദരി കൃഷ്ണ ഷ്റോഫും ഇരുവര്‍ക്കും ആശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്. മുന്‍പ് വാലൈന്റൈന്‍സ് ദിനത്തില്‍ ഐറയ്‌ക്കൊപ്പമുള്ള ഫോട്ടോസ് നുപുര്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു.

അന്ന് താരപുത്രിയുടെ മുടി കെട്ടി കൊടുക്കുന്നതും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതുമടക്കം നിരവധി ചിത്രങ്ങള്‍ വൈറലായിരുന്നു.

Related posts

Leave a Comment