ചർച്ചയിൽ പുരോഗതി സൂചിപ്പിച്ച് ഇറാനും അമേരിക്കയും

ടെ​ഹ്റാ​ൻ: ജ​നീ​വ​യി​ൽ അ​മേ​രി​ക്ക​യു​മാ​യി ന​ട​ത്തി​യ ആ​ണ​വ​ച​ർ​ച്ച​യി​ൽ പു​രോ​ഗ​തി​യെ​ന്ന് ഇ​റേ​നി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി. ആ​ണ​വ​വി​ഷ​യ​ത്തി​ൽ ദീ​ർ​ഘ​കാ​ല​മാ​യ​യി തു​ട​രു​ന്ന ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഇ​റാ​നും അ​മേ​രി​ക്ക​യും ധാ​ര​ണ​യി​ലെ​ത്തി. എ​ന്നാ​ൽ, ഉ​ട​ന​ടി ആ​ണ​വ​ക്ക​രാ​ർ ഉ​ണ്ടാ​കു​മെ​ന്ന​ല്ല ഇ​തി​ന​ർ​ഥ​മെ​ന്നും അ​രാ​ഗ്ചി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​റാ​ൻ‌-​അ​മേ​രി​ക്ക യു​ദ്ധാ​ശ​ങ്ക കു​റ​യ്ക്കാ​ൻ അ​രാ​ഗ്ചി​യു​ടെ പ്ര​സ്താ​വ​ന സ​ഹാ​യി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന്, അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ എ​ണ്ണ​വി​ല താ​ണു. ച​ർ​ച്ച​യി​ൽ പ​ല​വി​ധ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ന്ന​യി​ക്കെ​പ്പെ​ടു​വെ​ന്നും തു​ട​ർ​ച​ർ​ച്ച​ക​ൾ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ പൊ​തു​ധാ​ര​ണ ഉ​ണ്ടാ​യെ​ന്നു​മാ​ണ് അ​രാ​ഗ്ചി വ്യ​ക്ത​മാ​ക്കി​യ​ത്.

ച​ർ​ച്ച​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് അ​മേ​രി​ക്ക​ൻ വൃ​ത്ത​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ച​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഭി​ന്ന​ത​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ഇ​റാ​ൻ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​റി​യി​ക്കു​മെ​ന്നും അ​മേ​രി​ക്ക​ൻ വൃ​ത്ത​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​മേ​രി​ക്ക ഇ​റാ​നെ ല​ക്ഷ്യ​മി​ട്ട് പ​ശ്ചി​മേ​ഷ്യ​യി​ൽ ന​ട​ത്തു​ന്ന സൈ​നി​ക​വി​ന്യാ​സം യു​ദ്ധ​ത്തി​ൽ ക​ലാ​ശി​ക്കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ണ്. ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ ഗ​ൾ​ഫി​ൽ​നി​ന്ന് എ​ണ്ണ​ടാ​ങ്ക​റു​ക​ൾ ക​ട​ന്നു​പോ​കു​ന്ന ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​യ്ക്കു​മെ​ന്ന് ഇ​റാ​ൻ ഭീ​ഷ​ണി മു​ഴ​ക്കി​യി​ട്ടു​ണ്ട്. ഇ​റേ​നി​യ​ൻ ഭ​ര​ണ​കൂ​ട​ത്തെ താ​ഴെ​യി​റ​ക്കാ​നു​ള്ള അ​മേ​രി​ക്ക​ൻ ശ്ര​മ​ങ്ങ​ൾ വി​ജ​യി​ക്കി​ല്ലെ​ന്ന് പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ് പ​റ​ഞ്ഞു.

Related posts

Leave a Comment