ര​ഹ​സ്യ​മാ​യി അ​ണ്വാ​യു​ധം പ​രീ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്ന് റ​ഷ്യ

മോ​സ്കോ: റ​ഷ്യ​യോ ചൈ​ന​യോ ര​ഹ​സ്യ​മാ​യ അ​ണ്വാ​യു​ധ പ​രീ​ക്ഷ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നു റ​ഷ്യ. അ​മേ​രി​ക്ക​ൻ വൃ​ത്ത​ങ്ങ​ൾ ഇ​ത്ത​ര​മൊ​രു ആ​രോ​പ​ണം ഉ​ന്ന​യി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്രെം​ലി​ൻ വ​ക്താ​വ് ദി​മി​ത്രി പെ​സ്കോ​വ് വി​ശ​ദീ​ക​ര​ണം ന​ല്കു​ക​യാ​യി​രു​ന്നു.

ര​ഹ​സ്യ പ​രീ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ പ​ല​പ്പോ​ഴും ഉ​യ​ർ​ന്നി​രു​ന്നു. ചൈ​ന​യും ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചി​ട്ടു​ള്ള​താ​ണെ​ന്ന് പെ​സ്കോ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ചൈ​ന 2020ൽ ​ര​ഹ​സ്യ​മാ​യി അ​ണ്വാ​യു​ധം പ​രീ​ക്ഷി​ച്ചെ​ന്ന് യു​എ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞി​രു​ന്നു. അ​ണ്വാ​യു​ധ നി​യ​ന്ത്ര​ണ​ത്തി​നാ​യി റ​ഷ്യ​ക്കു പു​റ​മേ ചൈ​ന​യെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ ക​രാ​ർ ഉ​ണ്ടാ​ക്ക​ണ​മെ​ന്നും അ​മേ​രി​ക്ക ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. റ​ഷ്യ​യും അ​മേ​രി​ക്ക​യും ഉ​ൾ​പ്പെ​ട്ട ഇ​ത്ത​രം ക​രാ​റി​ന്‍റെ കാ​ലാ​വ​ധി ഈ ​മാ​സം അ​ഞ്ചി​ന് അ​വ​സാ​നി​ച്ചി​രു​ന്നു.

Related posts

Leave a Comment