മോ​നോ, മോ​ളോ? കും​ഭ​ത്തി​ലെ രേ​വ​തി നാ​ളി​ൽ വ​രും … കു​റ​ഞ്ഞ വി​ല​യി​ൽ സ​ർ​ക്കാ​ർ ബ്രാ​ൻ​ഡി 21-ന് ​വി​പ​ണി​യി​ലേ​ക്ക്; പേ​ര് ഇ​പ്പോ​ഴും സ​സ്പെ​ൻ​സി​ൽ

തി​രു​വ​ന​ന്ത​പു​രം: ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നും വി​വാ​ദ​ങ്ങ​ൾ​ക്കും ഒ​ടു​വി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ബ്രാ​ൻ​ഡി ഈ ​മാ​സം 21-ന് ​വി​പ​ണി​യി​ലെ​ത്തു​ന്നു. പാ​ല​ക്കാ​ട് ചി​റ്റൂ​രി​ലെ മ​ല​ബാ​ർ ഡി​സ്റ്റ​ല​റി​യി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഈ ​മ​ദ്യ​ത്തി​ന്‍റെ പേ​ര് ഇ​പ്പോ​ഴും സ​സ്പെ​ൻ​സാ​യി തു​ട​രു​ക​യാ​ണ്.

ജ​ന​പ്രി​യ​മാ​യ ‘ജ​വാ​ൻ’ റ​മ്മി​ന് പി​ന്നാ​ലെ കു​റ​ഞ്ഞ വി​ല​യി​ൽ ഗു​ണ​നി​ല​വാ​ര​മു​ള്ള ബ്രാ​ൻ​ഡി ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ഈ ​നീ​ക്കം ന​ട​ത്തു​ന്ന​ത്.

പു​തി​യ ബ്രാ​ൻ​ഡി​ക്ക് പേ​ര് നി​ർ​ദ്ദേ​ശി​ക്കാ​ൻ ബെ​വ്കോ നേ​ര​ത്തെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കി​യി​രു​ന്നു. മി​ക​ച്ച പേ​ര് ന​ൽ​കു​ന്ന​വ​ർ​ക്ക് 10,000 രൂ​പ സ​മ്മാ​ന​വും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, മ​ദ്യ​പാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഇ​ത്ത​രം മ​ത്സ​ര​ങ്ങ​ൾ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി എ​ത്തി​യ​തോ​ടെ കാ​ര്യ​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടു. പു​തി​യ ബ്രാ​ൻ​ഡി​ന്‍റെ പേ​രും ലോ​ഗോ​യും പ്ര​ഖ്യാ​പി​ക്കു​ന്ന​ത് കോ​ട​തി താ​ത്കാ​ലി​ക​മാ​യി സ്റ്റേ ​ചെ​യ്തി​രു​ന്നു.

കോ​ട​തി​യി​ൽ കേ​സ് എ​ത്തി​യ​തോ​ടെ ഇ​ത്ത​ര​മൊ​രു മ​ത്സ​ര​ത്തെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ബെ​വ്കോ സ്വീ​ക​രി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ പേ​ര് അ​തീ​വ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്.

പാ​ല​ക്കാ​ട് മ​ല​ബാ​ർ ഡി​സ്റ്റ​ല​റി​യി​ൽ ഉ​ത്പാ​ദ​നം പൂ​ർ​ത്തി​യാ​യ ബ്രാ​ൻ​ഡി 21 മു​ത​ൽ ബെ​വ്കോ ഔ​ട്ട്ലെ​റ്റു​ക​ൾ വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും.

Related posts

Leave a Comment