ബാ​രി​ക്കേ​ടോ വ​ട​മോ ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ങ്കിൽ… പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സു​ര​ക്ഷ​യ്ക്ക് ഒ​രു​ക്കി​യ ക​യ​ർ യു​വാ​വി​ന് കൊ​ല​ക്ക​യ​റാ​യി; കൊ​ച്ചി​യി​ലെ യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ൽ പോ­​ലീ­​സി​നെ​തി​രെ  കു­​ടും­​ബം

കൊ​ച്ചി: കൊ​ച്ചി​യി​ൽ ക​ഴു​ത്തി​ൽ ക​യ​ർ കു​രു​ങ്ങി യു​വാ​വ് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ​തി​രെ കു​ടും​ബം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ൽ കെ​ട്ടി​യ ക​യ​ർ ക​ഴു​ത്തി​ൽ കു​രു​ങ്ങി യു​വാ​വ് മ­​രി­​ച്ച സം­​ഭ­​വ­​ത്തി​ലാ​ണ് പോ­​ലീ­​സി­​ന്‍റെ വീ­​ഴ്­​ച­ കു­​ടും​ബം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഗ­​താ​ഗ­​തം ത­​ട​ഞ്ഞ​ത് നേ​ര്‍­​ത്ത പ്ലാ­​സ്റ്റി­​ക് ക­​യ​ര്‍ ഉ­​പ­​യോ­​ഗി­​ച്ചെ­​ന്ന് മ­​രി­​ച്ച മ­​നോ­​ജി­​ന്‍റെ സ­​ഹോ​ദ­​രി ചി­​പ്പി പ­​റ​ഞ്ഞു.

രാ​ത്രി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സ്ഥ­​ല­​ത്ത് സ്­​ട്രീ­​റ്റ് ലൈ­​റ്റ് ഉ­​ണ്ടാ­​യി­​രു­​ന്നി​ല്ല. ബാ­​രി​ക്കേ​ടോ വ­​ട​മോ ഉ­​പ­​യോ­​ഗി­​ച്ചി­​രു­​ന്നെ­​ങ്കി​ല്‍ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നെ​ന്നും കു​ടും​ബം പ​റ​ഞ്ഞു.

റോ​ഡി​ൽ കെ​ട്ടി​യ ക​യ​ർ ക​ഴു​ത്തി​ൽ കു​രു​ങ്ങി സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ കൊ​ച്ചി വ​ടു​ത​ല സ്വ​ദേ​ശി മ​നോ​ജ്‌ ഉ​ണ്ണി​യാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 10ഓ​ടെ എ​സ്എ റോ​ഡി​ൽ നി​ന്ന് വ​ന്ന് എം​ജി റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന ഭാ​ഗ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​ഴു​ത്തി​ൽ ക​യ​ർ കു​രു​ങ്ങി ത​ല​യ​ടി​ച്ച് റോ​ഡി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ചെ ഒ​ന്നോ​ടെ മ​രി​ച്ചു.

Related posts

Leave a Comment