ഇ​റാ​ൻ സം​ഘ​ർ​ഷം; ഖ​ത്ത​റി​ലെ സൈ​നി​ക താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റി അ​മേ​രി​ക്ക​യും ബ്രി​ട്ട​നും

ദോ​ഹ: ഇ​റാ​നി​ലെ ആ​ഭ്യ​ന്ത​ര പ്ര​ക്ഷോ​ഭ​ങ്ങ​ൾ വ​ൻ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഖ​ത്ത​റി​ലെ അ​ൽ-​ഉ​ദൈ​ദ് വ്യോ​മ​താ​വ​ള​ത്തി​ൽ​നി​ന്ന് അ​മേ​രി​ക്ക​യും ബ്രി​ട്ട​നും ത​ങ്ങ​ളു​ടെ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രെ ഭാ​ഗി​ക​മാ​യി പി​ൻ​വ​ലി​ക്കു​ന്നു. മേ​ഖ​ല​യി​ൽ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് സൈ​നി​ക​രെ മാ​റ്റു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഇ​റാ​ൻ ത​ങ്ങ​ളു​ടെ വ്യോ​മ​പാ​ത ഭാ​ഗി​ക​മാ​യി അ​ട​ച്ച​തി​നെ​ത്തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ, ലു​ഫ്താ​ൻ​സ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ വി​മാ​ന​ക്ക​മ്പ​നി​ക​ൾ സ​ർ​വീ​സു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. ഇ​ത് വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കു​ന്ന​തി​നും റ​ദ്ദാ​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യി. ടെ​ഹ്‌​റാ​നി​ലെ ബ്രി​ട്ടീ​ഷ് എം​ബ​സി താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടു​ക​യും പ്ര​വ​ർ​ത്ത​നം ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തു. ഇ​റ്റ​ലി, പോ​ള​ണ്ട് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രോ​ട് ഇ​റാ​ൻ വി​ട​ണ​മെ​ന്നു മു​ന്ന​റി​യി​പ്പു ന​ൽ​കി.

ഇ​റാ​നി​ൽ ന​ട​ക്കു​ന്ന സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ ഇ​തു​വ​രെ 15,000ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. 20,000ലേ​റെ പ്ര​തി​ഷേ​ധ​ക്കാ​രെ ഇ​റാ​ൻ ഭ​ര​ണ​കൂ​ടം ത​ട​വി​ലാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ക്ഷോ​ഭ​ക​രെ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ച്ചാ​ൽ ഇ​റാ​നെ​തി​രേ ശ​ക്ത​മാ​യ സൈ​നി​ക ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം ക​ണ​ക്കി​ലെ​ടു​ത്താ​ണ് സൈ​നി​ക​രെ മാ​റ്റു​ന്ന​തെ​ന്ന് ഖ​ത്ത​ർ സ​ർ​ക്കാ​ർ സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്തെ പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും സു​ര​ക്ഷ​യ്ക്കും ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നു​മാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്ന് ഖ​ത്ത​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​മാ​ണ് അ​ൽ-​ഉ​ദൈ​ദ്. ഇ​വി​ടെ പ​തി​നാ​യി​ര​ത്തോ​ളം അ​മേ​രി​ക്ക​ൻ സൈ​നി​ക​രും നൂ​റോ​ളം ബ്രി​ട്ടീ​ഷ് സൈ​നി​ക​രു​മാ​ണു​ള്ള​ത്.

അ​തേ​സ​മ‍​യം, അ​മേ​രി​ക്ക സൈ​നി​ക നീ​ക്കം ന​ട​ത്തി​യാ​ൽ മേ​ഖ​ല​യി​ലെ യു​എ​സ്, ഇ​സ്രാ​യേ​ൽ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ക്കു​മെ​ന്ന് ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. അ​മേ​രി​ക്ക സൈ​നി​ക ഇ​ട​പെ​ട​ലി​നാ​യി മ​നഃ​പൂ​ർ​വം കാ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യാ​ണെ​ന്നും ഇ​റാ​ൻ ആ​രോ​പി​ച്ചു.

Related posts

Leave a Comment