രാത്രി ജോലിയോട് അയിത്തം? കോട്ടയം മെഡിക്കൽ കോളജിൽ ഇസിജി വിഭാഗത്തി ലെ സ്ഥിരം ജീവനക്കാർക്ക് രാത്രി ജോലി ചെയ്യാൻ വിസമ്മതം; താൽക്കാലിക ജീവന ക്കാരെക്കൊണ്ട് പണിയെടുപ്പിക്കുന്നതായി പരാതി

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഇ​സി​ജി വി​ഭാ​ഗ​ത്തി​ൽ ജോ​ലിചെ​യ്യു​ന്ന സ്ഥി​രം ജീ​വ​ന​ക്കാ​ർ രാ​ത്രി​കാ​ല ഡ്യൂ​ട്ടി ചെ​യ്യാ​ൻ വി​സ​മ്മ​തി​ക്കു​ന്ന​താ​യി പ​രാ​തി. ഈ ​വി​ഭാ​ഗ​ത്തി​ൽ സ്ഥി​രം ജീ​വ​ന​ക്കാ​രും താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​മാ​ണു ജോ​ലി ചെ​യ്യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഇ​സി​ജി വി​ഭാ​ഗ​ത്തി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും വി​ളി​ച്ചു​വ​രു​ത്തി വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ ആ​ക്ഷേ​പം അ​ന്വേ​ഷി​ച്ചു തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​സി​ജി വി​ഭാ​ഗ​ത്തി​ൽ എ​ട്ടു സ്ഥി​രം ജീ​വ​ന​ക്കാ​രും 10 താ​ത്കാലി​ക ജീ​വ​ന​ക്കാ​രു​മാ​യി 18 ജീ​വ​ന​ക്കാ​രാ​ണു ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​തി​ൽ സ്ഥി​രം ജീ​വ​ന​ക്കാ​രാ​യ എ​ട്ടു​പേ​ർ രാ​ത്രി​കാ​ല ഡ്യൂ​ട്ടി ചെ​യ്യാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണു പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. രാ​ത്രി 7.30മു​ത​ൽ രാ​വി​ലെ 7.30വ​രെ​യാ​ണു ഈ ​വി​ഭാ​ഗ​ത്തി​ലെ രാ​ത്രി​കാ​ല ഡ്യൂ​ട്ടി സ​മ​യം.

ന​ഴ്സു​മാ​ർ അ​ട​ക്ക​മു​ള്ള പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രും മ​റ്റ് ടെ​ക്നീ​ഷ്യ​ൻ​മാ​രും രാ​ത്രി സ​മ​യം ഉ​ൾ​പ്പെ​ടെ മൂ​ന്നു ഷി​ഫ്റ്റു​ക​ളി​ലും ജോ​ലി ചെ​യ്യു​ന്പോ​ൾ ഇ​സി​ജി വി​ഭാ​ഗ​ത്തി​ലെ സ്ഥി​രം ജീ​വ​ന​ക്കാ​ർ രാ​ത്രി​കാ​ല ഡ്യൂ​ട്ടി​യ്ക്കു വി​മു​ഖ​ത കാ​ണി​ക്കു​ക​യാ​ണ്.

ജ​ന​റ​ൽ മെ​ഡി​സി​ൻ വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​സി​ജി മു​റി​യി​ലേ​ക്കു പ​ക​ൽ​സ​മ​യ​ത്തു പോ​ലും സ്ഥി​രം ജീ​വ​ന​ക്കാ​ർ എ​ത്തു​ന്നി​ല്ലെ​ന്നു താത്കാലി​ക ജീ​വ​ന​ക്കാ​ർ ആ​രോ​പി​ക്കു​ന്നു. പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ൽനി​ന്ന് ദൂ​രെ മാ​റി സ്ഥി​തി ചെ​യ്യു​ന്ന ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലും ഇ​സി​ജി ജീ​വ​ന​ക്കാ​രി​ല്ല.

അ​വ​ശ്യഘ​ട്ട​ങ്ങ​ളി​ൽ അ​ത്യാ​ഹി​ക വി​ഭാ​ഗ​ത്തി​ൽ നി​ന്നു​മാ​ണു ജീ​വ​ന​ക്കാ​ർ ഗൈ​ന​ക്കോ​ള​ജി വിഭാഗത്തിലെത്തി സേ​വ​നം ചെ​യ്യു​ന്ന​ത്. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കു പ​ല​ത​ര​ത്തി​ലു​മുള്ള ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

Related posts