പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷം; പ്ര​വാ​സി​ക​ള്‍​ക്ക് ആ​ശ്വാ​സം; കൊ​ച്ചി​യി​ല്‍ നി​ന്നും 14 സ​ര്‍​വീ​സു​ക​ള്‍

കൊ​ച്ചി: പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്നു റ​ദ്ദാ​ക്കി​യ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ പു​ന​രാം​ര​ഭി​ക്കു​ന്നു. കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു. 14 സ​ര്‍​വീ​സു​ക​ളാ​ണ് ഇ​ന്ന് ഷെ​ഡ്യൂ​ള്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ലേ​ക്ക് എ​ട്ടു സ​ര്‍​വീ​സു​ക​ളും കൊ​ച്ചി​യി​ല്‍ നി​ന്നും ആ​റു സ​ര്‍​വീ​സു​ക​ളു​മാ​ണ് ഇ​ന്ന് ന​ട​ക്കു​ക.

മ​സ്‌​ക​റ്റി​ല്‍ നി​ന്നു​ള്ള നാ​ലു വി​മാ​ന​ങ്ങ​ളും ഫു​ജൈ​റ, ജി​ദ്ദ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ഓ​രോ സ​ര്‍​വീ​സു​ക​ളും ഷെ​ഡ്യൂ​ള്‍ ചെ​യ്തി​ട്ടു​ണ്ട്. പു​ല​ര്‍​ച്ചെ ര​ണ്ടി​നാ​ണ് ഫു​ജൈ​റ​യി​ല്‍ നി​ന്നു​ള്ള ആ​ദ്യ വി​മാ​നം നെ​ടു​മ്പാ​ശേ​രി​യി​ല്‍ എ​ത്തി​യ​ത്. 7.20ന് ​ആ​ണ് മ​സ്‌​ക​റ്റി​ല്‍ നി​ന്നു​ള്ള വി​മാ​നം എ​ത്തി​യ​ത്. രാ​വി​ലെ പ​ത്തി​നാ​ണ് ജി​ദ്ദ​യി​ല്‍ നി​ന്നു​ള്ള വി​മാ​നം എ​ത്തി​യ​ത്.

ഉ​ച്ച​യ്ക്ക് ഒ​ന്നി​നും വൈ​കി​ട്ട് അ​ഞ്ചി​നും 6.50നും ​മ​സ്‌​ക​റ്റി​ല്‍ നി​ന്നു​ള്ള സ​ര്‍​വീ​സു​ക​ളു​ണ്ട്. കൊ​ച്ചി​യി​ല്‍ നി​ന്നും രാ​വി​ലെ 8.10ന് ​ആ​ണ് മ​സ്‌​ക​റ്റി​ലേ​ക്ക് ആ​ദ്യ സ​ര്‍​വീ​സ് ന​ട​ന്ന​ത്. 8.55ന് ​ആ​യി​രു​ന്നു അ​ടു​ത്ത സ​ര്‍​വീ​സ്. 11.30ന് ​ജി​ദ്ദ​യി​ലേ​ക്കു​ള്ള സ​ര്‍​വീ​സ് ന​ട​ന്നു. ഉ​ച്ച​യ്ക്ക് ര​ണ്ടി​നും രാ​ത്രി ഏ​ഴി​നും 11.25നും ​മ​സ്ക​റ്റി​ലേ​ക്ക് സ​ര്‍​വീ​സു​ണ്ട്. 11.30ന് ​ദു​ബാ​യി​ലേ​ക്കും സ​ര്‍​വീ​സ് ന​ട​ക്കും.

എ​ന്നാ​ല്‍ കു​വൈ​റ്റ്, ബ​ഹ്‌​റൈ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. എ​യ​ര്‍ ഇ​ന്ത്യ, ഇ​ന്‍​ഡി​ഗോ വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് യാ​ത്ര മു​ട​ങ്ങി​യ​വ​ര്‍​ക്കാ​ണ് മു​ന്‍​ഗ​ണ​ന ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment