ക്ലി​ക്ക് ചെ​യ്യ​ല്ലേ… സു​ഡി​യോ​യു​ടെ പേ​രി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത് വ്യാ​ജ ലി​ങ്ക്; ത​ട്ടി​പ്പി​ല്‍ അ​ക​പ്പെ​ട്ടാ​ല്‍ 1930 ൽ ​വി​ളി​ക്കാ​ൻ മ​ടി​ക്കേ​ണ്ട; ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്

കൊ​ച്ചി: വ​സ്ത്ര വ്യാ​പാ​ര ശൃം​ഖ​ല​യാ​യ സു​ഡി​യോ അ​വ​ത​രി​പ്പി​ക്കു​ന്ന സു​ഡി​യോ– ഫാ​ഷ​ന്‍ ഗി​ഫ്റ്റ് എ​ന്ന മ​ത്സ​ര​ത്തി​ന്‍റേ​തെ​ന്ന പേ​രി​ല്‍ പ്ര​ച​രി​ക്കു​ന്ന ലി​ങ്ക് വ്യാ​ജ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്. ഇ​ത്ത​രം ലി​ങ്കു​ക​ളി​ല്‍ ക്ലി​ക്ക് ചെ​യ്താ​ല്‍ പ​ണം ന​ഷ്ട​മാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് സൈ​ബ​ര്‍ പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​ത്.

ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്താ​ല്‍ കാ​ണു​ന്ന ചോ​ദ്യോ​ത്ത​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത് തു​ട​ര്‍​ന്നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചാ​ല്‍ 4,000 രൂ​പ​യു​ടെ ഗി​ഫ്റ്റ് കാ​ര്‍​ഡ് നേ​ടാ​നു​ള്ള അ​വ​സ​ര​മു​ണ്ടെ​ന്നാ​ണ് ലി​ങ്കി​ല്‍ പ​റ​യു​ന്ന​ത്. വ്യ​ക്തി​വി​വ​ര​ങ്ങ​ളും ഇ​തി​നാ​യി ന​ല്‍​കാ​ന്‍ ത​ട്ടി​പ്പു സം​ഘം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. തു​ട​ര്‍​ന്ന് ഒ​ടി​പി ഷെ​യ​ര്‍ ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി.

ക്ലി​ക്ക് ചെ​യ്യ​ല്ലേ…
ഏ​ത് ക​മ്പ​നി​യു​ടേ​തെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തോ​ടെ​യാ​ണോ ലി​ങ്ക് പ്ര​ച​രി​ക്കു​ന്ന​ത്, അ​വ​രു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് അ​ഥ​വാ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ള്‍ പ​രി​ശോ​ധി​ച്ച് യ​ഥാ​ര്‍​ഥ​മാ​ണോ അ​തോ ത​ട്ടി​പ്പാ​ണോ എ​ന്ന് എ​ല്ലാ​യ്‌​പ്പോ​ഴും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പി​ലു​ള്ള​ത്. വെ​ബ്‌​സൈ​റ്റു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന ടൂ​ളു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​ച​രി​ക്കു​ന്ന ലി​ങ്ക്/​ഡൊ​മെ​യ്ന്‍ സു​ര​ക്ഷി​ത​മ​ല്ലെ​ന്നും ഫി​ഷിം​ഗി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണെ​ന്നു​മാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

അ​തി​നാ​ല്‍ ഈ ​ലി​ങ്ക് തു​റ​ക്കു​ന്ന​തും വ്യ​ക്തി വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തും അ​പ​ക​ട​മാ​ണ്. ചി​ല​പ്പോ​ള്‍, ഇ​ങ്ങ​നെ​യു​ള്ള വ്യാ​ജ ലി​ങ്കു​ക​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് വ​ഴി വൈ​റ​സോ മാ​ല്‍​വേ​റു​ക​ളോ ലി​ങ്ക് തു​റ​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ഡി​വൈ​സി​ല്‍ ക​യ​റാ​നും സാ​ധ്യ​ത​യു​ണ്ട്. മാ​ത്ര​മ​ല്ല, വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യ ഉ​ട​ന്‍ ത​ന്നെ ഇ​വ​ര്‍ ഒ​ടി​പി പ​ങ്കു​വ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടും. ഒ​ടി​പി വ​ഴി പ​ണം ത​ട്ടി​യെ​ടു​ക്ക​ലാ​ണ് പി​ന്നി​ലു​ള്ള​ത്.

പ​രാ​തി​പ്പെ​ടാ​ന്‍ മ​ടി​ക്കേ​ണ്ട
പ്ര​ച​രി​ക്കു​ന്ന ലി​ങ്ക്/​യു​ആ​ര്‍​എ​ല്‍, ഡൊ​മെ​യ്ന്‍ എ​ന്നി​വ ശ്ര​ദ്ധി​ക്കു​ക. ത​ട്ടി​പ്പ് ലി​ങ്കു​ക​ളാ​ണെ​ങ്കി​ല്‍, ചി​ല​പ്പോ​ള്‍ ക​മ്പ​നി​യു​ടെ പേ​രി​ല്‍ അ​ക്ഷ​ര​ത്തെ​റ്റു​ണ്ടാ​യേ​ക്കാം. കൃ​ത്യ​മാ​യ പേ​രി​നു പ​ക​രം പ​ര​സ്പ​ര​ബ​ന്ധ​മി​ല്ലാ​ത്ത അ​ക്ഷ​ര​ങ്ങ​ളോ സം​ഖ്യ​ക​ളോ ആ​യി​രി​ക്കും ഉ​ണ്ടാ​വു​ക. യു​ആ​ര്‍​എ​ല്ലി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്തു​ള്ള​താ​ണ് യ​ഥാ​ര്‍​ഥ ഡൊ​മെ​യ്ന്‍. ഇ​ന്ത്യ​യി​ല്‍ സാ​ധാ​ര​ണ .com, .in എ​ന്നി​വ​യാ​ണ് ഉ​പ​യോ​ഗി​ക്കാ​റു​ള്ള​ത്.

ലി​ങ്ക് ഓ​പ്പ​ണ്‍ ആ​ക്കി നോ​ക്കി​യ​വ​രാ​ണെ​ങ്കി​ല്‍ ഫോ​ണി​ല്‍ മാ​ല്‍​വെ​യ​റു​ക​ള്‍ ഇ​ന്‍​സ്റ്റാ​ള്‍ ആ​യി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക. ബാ​ങ്കി​ല്‍​നി​ന്നു പ​ണം പി​ന്‍​വ​ലി​ക്കു​ക​യോ പി​ന്‍​വ​ലി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല എ​ന്നും ഉ​റ​പ്പാ​ക്ക​ണം. ഇ​ത്ത​ര​ത്തി​ലെ​ന്തെ​ങ്കി​ലു​മു​ണ്ടാ​യാ​ല്‍ സു​ര​ക്ഷ​യ്ക്കു​വേ​ണ്ട ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​ക. സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ല്‍ അ​ക​പ്പെ​ട്ടാ​ല്‍ ഉ​ട​ന​ടി 1930 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ച്ച​റി​യി​ക്ക​ണം.

  • സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment