ജമാ അത്തെ നേതാക്കളെയും മുസ്‌ലീം പുരോഹിതരെയും വധിക്കും, ഹിന്ദു നേതാക്കള്‍ക്കൊപ്പം അമ്പലങ്ങളും തകര്‍ക്കും, ഒടുക്കം കലാപം, ഇന്ത്യയെ കുരുതിക്കളമാക്കാനുള്ള ഐഎസ് ശ്രമങ്ങള്‍ ഇങ്ങനെ

terrorismന്യൂ​ഡ​ൽ​ഹി : ഐ​എ​സ് ഇ​ന്ത്യ​യി​ൽ ക​ലാ​പം ഉ​ണ്ടാ​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. എ​ൻ​ഐ​എ പി​ടി​കൂ​ടി​യ  മ​ല​യാ​ളി​യാ​യ മെ​യ്ദീ​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മു​സ്‌​ലിം- ഹി​ന്ദു നേ​താ​ക്ക​ന്മാ​രെ ആ​ക്ര​മി​ച്ച് രാ​ജ്യ​ത്ത് ക​ലാ​പം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച​താ​യി സ​മ്മ​തി​ച്ച​തെന്ന് ടൈം​സ് ഒാ​ഫ് ഇ​ന്ത്യ റി​പ്പോ​ർ​ട്ട് ചെ​യ്തു. ജ​മാ​ അത്ത് ഇ​സ്‌​ലാ​മി നേ​താ​ക്ക​ളെ​യും അ​ഹ​മ്മ​ദി​യ മോ​സ്കു​ക​ളും ഹി​ന്ദു നേ​താ​ക്ക​ളെ​യു​മാ​ണ്  ഇ​വ​ർ ല​ക്ഷ്യം വ​ച്ചി​രു​ന്ന​ത.് ഐ​എ​സ് ആ​ശ​യ​ങ്ങ​ളെ എ​തി​ർ​ത്തി​രു​ന്ന​തി​നാ​ലാ​ണ് ഇ​വ​രെ ല​ക്ഷ്യം വ​ച്ച​രു​ന്ന​തെ​ന്നാ​ണ് മെ​യ്ദീ​ൻ പ​റ​യു​ന്ന​ത്.
ഡി​സം​ബ​റി​ൽ അ​ബു​ദാ​ബി​യി​ൽ പി​ടി​യി​ലാ​യ മെ​യ്ദീ​നെ ക​ഴി​ഞ്ഞ 14നാ​ണ് എ​ൻ​ഐ​എ​യ്ക്ക് പോ​ലീ​സ് കൈ​മാ​റി​യ​ത്. ഐ​എ​സി​ന്‍റെ ര​ഹ​സ്യ ഒാ​ൺ​ലൈ​ൻ ഗ്രൂ​പ്പി​ൽ ഇ​ന്ത്യ​യെ ആ​ക്ര​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ന്നി​രു​ന്ന​താ​യും മെ​യ്ദീ​ൻ പ​റ​ഞ്ഞു. ബാ​ബ് അ​ൽ‌ നൂ​ർ എ​ന്ന ടെ​ല​ഗ്രാം ഗ്രൂ​പ്പി​ൽ രാ​ഹു​ൽ ഈ​ശ്വ​ർ അ​ട​ക്കം പ​ങ്കെ​ടു​ക്കു​ന്ന ജ​മാ​ അത്ത്  ഇ​സ്‌​ലാ​മി​യു​ടെ കൊ​ച്ചി​യി​ലെ പ​രി​പാ​ടി​യെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഈ ​പ​രി​പാ​ടി​യെ ന​മ്മ​ൾ ല​ക്ഷ്യം വ​യ്ക്ക​ണ​മെ​ന്നും ബൈ​ക്ക് ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്ത​ണ​മെ​ന്നും ഒ​രാ​ൾ ഗ്രൂ​പ്പി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ന്നാ​ൽ താ​ൻ ജൂത പള്ളി ലക്ഷ്യമിടണമെന്നും ടി​പ്പ​ർ ഉ​പ​യോ​ഗി​ച്ചായിരിക്കണം ആ​ക്ര​മ​ണം ന​ട​ത്തേണ്ടതെന്നും നി​ർ​ദ്ദേ​ശി​ക്കു​ക​യും ചെ​യ്ത​താ​യി മെ​യ്ദീ​ൻ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ നി​ന്ന് ഐ​എ​സി​ൽ ചേ​രാ​ൻ പോ​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​രെ ഇ​റാ​ക്ക് അ​തി​ർ​ത്തി​യി​ൽ വ​ച്ച് ക​ണ്ടി​രു​ന്ന​താ​യും മെ​യ്ദീ​ൻ പ​റ​ഞ്ഞു. ഡോ. ​ഇ​ജാ​സ്, മാ​ർ​വ​ൻ, മ​ൻ​സാ​ദ്, ഹ​ഫി​സു​ദീ​ൻ എ​ന്നി​വ​ര്‌ ഉ​ൾ​പ്പെ​ട​യു​ള്ള അ​ഞ്ചു​പേ​രെ​യാ​ണ് ക​ണ്ട​ത്. ഐ​എ​സി​ന്‍റെ കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ ചു​മ​ത​ലാ​ണ് ത​നി​ക്കെ​ന്നും മെ​യ്ദീ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വെ​ളി​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ൽ നി​ന്ന് 22 പേ​ർ ഐ​എ​സി​ൽ ചേ​ർ​ന്ന​താ​യാ​ണ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ പ​റ​യു​ന്ന​ത്.

Related posts