അ​ന്വേ​ഷ​ണ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ ചി​ല ക​ണ്ടെ​ത്ത​ലു​ക​ളുണ്ട്! ഐ​ഷ സു​ൽ​ത്താ​ന​യ്ക്കെ​തി​രാ​യ രാ​ജ്യ​ദ്രോ​ഹ​ക്കേ​സ് റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ഐ​ഷ സു​ല്‍​ത്താ​ന​യ്ക്കെ​തി​രാ​യ രാ​ജ്യ​ദ്രോ​ഹ​ക്കേ​സ് റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. അതേ​സ​മ​യം കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് സ​മ​യം ന​ല്‍​ക​ണ​മെ​ന്ന ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചു.

ഐ​ഷ​യ്ക്ക് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ൽ ഐ​ഷ​യ്ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കേ​സ് പ്ര​ഥ​മ​ദൃ​ഷ്ട്യാ നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ അ​ന്വേ​ഷ​ണം പ്രാ​ഥ​മി​ക​ഘ​ട്ട​ത്തി​ൽ ആ​യ​തി​നാ​ൽ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്ന് കോ​ട​തി നി​ല​പാ​ടെ​ടു​ത്തു.

ഇ​തു​വ​രെ​യു​ള്ള കേ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ ചി​ല ക​ണ്ടെ​ത്ത​ലു​ക​ളു​ണ്ടെ​ന്നും ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സ​മ​യം ന​ല്‍​ക​ണ​മെ​ന്നു​മാ​ണ് അ​സി​സ്റ്റ​ന്‍റ് സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

കേ​സി​ന്‍റെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി അ​റി​യി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തോ​ട് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment