കേ​ര​ള ബ്ലാ​സ്റ്റേഴ്‌​സ് ഐ​എ​സ്എ​ല്ലി​ല്‍ ക​ളി​ക്കും


കൊ​ച്ചി: അടുത്ത​മാ​സം ആ​രം​ഭി​ക്കു​ന്ന ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന്‍റെ (ഐ​എ​സ്എ​ല്‍) പു​തി​യ സീ​സ​ണി​ല്‍ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് എ​ഫ്‌​സി പ​ങ്കെ​ടു​ക്കും.
ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​നു​മാ​യും (എ​ഐ​എ​ഫ്എ​ഫ്) മ​റ്റ് അ​ധി​കൃ​ത​രു​മാ​യും ന​ട​ത്തി​യ ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് ക്ല​ബ്ബ് പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി​യ​ത്. ഫെ​ബ്രു​വ​രി​യി​ല്‍ സീ​സ​ണ്‍ ആ​രം​ഭി​ക്കാ​നാ​ണ് നി​ല​വി​ല്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​വി​ഷ​യ​ത്തി​ല്‍ കൃ​ത്യ​സ​മ​യ​ത്ത് ഇ​ട​പെ​ടു​ക​യും ച​ര്‍​ച്ച​ക​ള്‍​ക്ക് മ​ധ്യ​സ്ഥ​ത വ​ഹി​ക്കു​ക​യും ചെ​യ്ത കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന് ക്ല​ബ്ബ് ന​ന്ദി അ​റി​യി​ച്ചു.നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ആ​രാ​ധ​ക​ര്‍​ക്കു​ള്ള ആ​ശ​ങ്ക​ക​ള്‍ ക്ല​ബ്ബ് തി​രി​ച്ച​റി​യു​ന്നു​ണ്ട്. ചി​ല പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത ല​ഭി​ക്കാ​നു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ക്ല​ബ്ബ് സ​ജീ​വ​മാ​യി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ വ​ലി​യ മാ​റ്റ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍, കാ​യി​ക​രം​ഗ​ത്തി​ന്റെ ഭാ​വി മു​ന്‍​നി​ര്‍​ത്തി എ​ല്ലാ​വ​രു​മാ​യും സ​ഹ​ക​രി​ച്ച് മു​ന്നോ​ട്ട് പോ​കാ​നാ​ണ് ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ തീ​രു​മാ​നം.വി​ഷ​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment