കോല്‍ക്കത്ത – പൂന മത്സരം സമനിലയില്‍

isl_puneകോല്‍ക്കത്ത: ഡാനി മല്ലോ, അരിന്ദം ഭട്ടാചാര്യ എന്നീ ഇരു ഗോള്‍ കീപ്പര്‍മാര്‍ പോസ്റ്റിനു മുന്നില്‍ കീഴടങ്ങാന്‍ മടിച്ചപ്പോള്‍ അത്‌ലറ്റിക്കോ ഡി കോല്‍ക്കത്ത – പൂന സിറ്റി എഫ്‌സി മത്സരം സമനിലയില്‍. ഇരുടീമും ഗോളൊന്നും നേടിയില്ല. രണ്ടു ടീമും ആക്രമിച്ചു കളിച്ചെങ്കിലും ഗോള്‍ മാത്രം നേടാനായില്ല.

അത്‌ലറ്റിക്കോ സെമി ഉറപ്പിച്ച ശേഷമാണ് ഇറങ്ങിയതെങ്കില്‍ ഐഎസ്എലില്‍നിന്നും പുറത്തായെങ്കിലും അവസാന മത്സരത്തില്‍ ജയിക്കാന്‍ മോഹിച്ചാണ് പൂന ഇറങ്ങിയത്. ഇരു ടീമും 14 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 20 പോയിന്റുമായി കോല്‍ക്കത്ത മൂന്നാം സ്ഥാനത്തും 16 പോയിന്റുമായി പൂന സിറ്റി ആറാം സ്ഥാനത്തുമാണ്.

Related posts