സ്റ്റേ​ഷ​നി​ൽനി​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്നത് മികച്ച  സേ​വ​ന​ങ്ങ​ൾ; കൊ​ര​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ന് ഐ​എ​സ്ഒ പ​ദ​വി

 

കൊരട്ടി: ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ഐ​എ​സ്ഒ സ​ർ​ട്ടി​ഫൈ​ഡ് പോ​ലീ​സ് സ്റ്റേ​ഷ​നാ​യി കൊ​ര​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ. സ്റ്റേ​ഷ​നി​ൽനി​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്ക് ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ക്കു​ന്ന​ത്.

കൊ​ര​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഫ​ല​പ്ര​ദ​മാ​യ രീ​തി​യി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള പ്ര​വൃത്തി​ക​ളും, കു​റ്റാ​ന്വേ​ഷ​ണം, ക്ര​മ​സ​മാ​ധാ​നപാ​ല​നം, പൊ​തു​ജ​ന​സ​മാ​ധാ​നം ഉ​റ​പ്പു വ​രു​ത്ത​ൽ, മ​യ​ക്കുമ​രു​ന്ന് ത​ട​യു​ന്ന​തി​ലും ക​ണ്ടെ​ത്തി പി​ടി​കൂ​ടു​ന്ന​തി​ലുമു ള്ള മികവ്, വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ്റ്റേ​ഷ​നി​ൽ വ​രു​ന്ന​വ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ വി​ല​യി​രു​ത്തി​യാ​ണ് ഐ​എ​സ്ഒ അ​ധി​കൃ​ത​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​ത്.

ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ​ക്കു കാ​ല​ത​മാ​സം കൂ​ടാ​തെ​യു​ള്ള പ​രി​ഹാ​രം, സ്റ്റേ​ഷ​നി​ൽ വ​രു​ന്ന​വ​ർ​ക്ക് ഇ​രി​ക്കാ​നും വി​ശ്ര​മി​ക്കാ​നു​മു​ള്ള സൗ​ക​ര്യം, വാ​യ​നാസൗ​ക​ര്യം, വി​ദ്യാ​ർ​ഥി​ക​ളും പൊ​തു​ജ​ന​ങ്ങ​ളു​മാ​യു​ള്ള ആ​ശ​യവി​നി​മ​യം, സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലെ ര​ണ്ടു ഹൈ​സ്കൂ​ളു​ക​ളി​ൽ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് സം​വി​ധാ​ന​ത്തി​ലൂ​ടെ നേ​ടി​യ പ്ര​ശം​സ എ​ന്നി​വ​യും പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ കൊ​ര​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം, ട്രാ​ഫി​ക് നി​യ​ന്ത്ര​ണം, സ്റ്റേ​ഷ​നി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ശീ​തീ​ക​ര​ണ സം​വി​ധാ​ന​ം, പോ​ലീ​സു​കാ​ർ​ക്കാ​യി​ട്ടു​ള്ള റി​ഫ്ര​ഷ്മെ​ന്‍റ് ഏ​രി​യ, മ​ത്സ്യം വ​ള​ർ​ത്ത​ൽ, അ​ടു​ക്ക​ളത്തോ​ട്ടം, തൊ​ണ്ടി​മു​ത​ലു​ക​ളി​ൽ ക്യൂആ​ർ കോ​ഡ് പ​തി​പ്പി​ച്ചു കൊ​ണ്ടു​ള്ള സം​വി​ധാ​ന​ം എന്നിവയും അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ നേ​ടി.

ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന പാ​ഥേ​യവും, പ്രാ​ഥ​മി​ക ആ​രോ​ഗ്യകേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സു​കാ​രു​ടെ ജീ​വി​തശൈ​ലീരോ​ഗ​ങ്ങ​ൾ​ക്ക് ആ​വ​ശ്യമാ​യ ചി​കി​ത്സാസം​വി​ധാ​ന​ം ഒരുക്കിയതും ഏ​റെ ശ്ര​ദ്ധ നേ​ടി.

മൂ​ന്നു മാ​സ​മാ​യി ഐ​എ​സ്ഒ അ​ധി​കൃ​ത​ർ പ​ല ത​വ​ണ സ​ന്ദ​ർ​ശ​നം ന​ട​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ച്ചുവ​രി​ക​യാ​യി​രുന്നു. സ്റ്റേ​ഷ​നി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ൽക​ണ്ട് മ​ന​സി​ലാ​ക്കി​യാ​ണ് കൊ​ര​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള ഐ​എ​സ്ഒ സ​ർ​ട്ടി​ഫൈ​ഡ് സ്റ്റേ​ഷ​നാ​യി ഉ​യ​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.

എ​സ്പി ഐ​ശ്വ​ര്യ ദോഗ്ര, ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സി.​ആ​ർ. സ​ന്തോ​ഷ്, കൊ​ര​ട്ടി എ​സ്എ​ച്ച്ഒ ബി.​കെ. അ​രു​ണ്‍ എ​ന്നി​വ​ർ സ്റ്റേ​ഷ​നു ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ ഈ ​നേ​ട്ട​ത്തി​നു സ​ഹാ​യ​ക​ര​മാ​യി.

ഐഎ​സ്ഒ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ സെ​റി​മ​ണി സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​ല​ക്കു​ടി ഡി വൈ എ​സ്പി ​സി.​ആ​ർ.സ​ന്തോ​ഷ് അ​ധ്യ​ക്ഷ​നാ​യി. ഐ​എ​സ്ഒ ​മാ​ർ​ക്ക​റ്റിം​ഗ് ഹെ​ഡ് ശ്രീ​കു​മാ​റി​ൽ നി​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഐ​ശ്വ​ര്യ ദോഗ്ര സ​ർ​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി. ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ബി​ജു, കൊ​ര​ട്ടി എ​സ്എ​ച്ച്ഒ ​ബി.​കെ. അ​രു​ണ്‍, വാ​ർ​ഡ് മെ​ന്പ​ർ വ​ർ​ഗീ​സ് ത​ച്ചു​പ​റ​ന്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment