ഗാസയിലെ വീടുകളിൽ മൂന്നിലൊന്നും നശിച്ചു; കൊ​​​ല്ല​​​പ്പെ​​​ട്ടത്  21,822 പേർ

ക​​​യ്റോ: ഗാ​​​സ​​​യി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്നു. 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ നൂ​​​റി​​​ല​​​ധി​​​കം പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി ഗാ​​​സ​​​യി​​​ലെ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ചു. ഇ​​​തോ​​​ടെ ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴുമു​​​ത​​​ൽ ഗാ​​​സ​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ എ​​​ണ്ണം 21,822 ആ​​​യി; 56,451 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

മൂ​​​ന്നു മാ​​​സ​​​മാ​​​യി തു​​​ട​​​രു​​​ന്ന ഇ​​​സ്രേ​​​ലി ബോം​​​ബിം​​​ഗി​​​ൽ ഗാ​​​സ​​​യി​​​ലെ 70 ശ​​​ത​​​മാ​​​നം വീ​​​ടു​​​ക​​​ളും ത​​​ക​​​ർ​​​ന്ന​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ വാ​​​ൾ സ്ട്രീ​​​റ്റ് ജേ​​​ർ​​​ണ​​​ൽ പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. മൂ​​​ന്നു ല​​​ക്ഷ​​​ത്തി​​​നും 4.39 ല​​​ക്ഷ​​​ത്തി​​​നും ഇ​​​ട​​​യി​​​ൽ വീ​​​ടു​​​ക​​​ളാ​​​ണ് ന​​​ശി​​​ച്ച​​​ത്. പാ​​​ർ​​​പ്പി​​​ട​​​ങ്ങ​​​ൾ​​​ക്കു നേ​​​രേ 29,000 ബോം​​​ബു​​​ക​​​ളാ​​​ണ് വ​​​ർ​​​ഷി​​​ച്ച​​​ത്.

ച​രി​ത്ര, സാം​സ്കാ​രി​ക പ്രാ​ധാ​ന്യ​മു​ള്ള ഇ​രു​ന്നൂ​റോ​ളം സ്ഥ​ല​ങ്ങ​ളും ന​ശി​ച്ചു. ബൈ​സാ​ന്‍റി​യ​ൻ പ​ള്ളി​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, ഷോ​പ്പിം​ഗ് മാ​ളു​ക​ൾ മു​ത​ലാ​യ​വയ്ക്ക്‌ പു​തു​ക്കി​പ്പ​ണി​യാ​ൻ പ​റ്റാ​ത്ത​ത​ര​ത്തി​ൽ നാ​ശ​ന​ഷ്ടം നേ​രി​ട്ടു​വെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment