പറക്കാം ഇനി പറക്കാം… പ​റ​ക്കാ​നൊ​രു​ങ്ങി ‘ബ്ലൂ​ബേ​ർ​ഡ്’

ശ്രീ​ഹ​രി​ക്കോ​ട്ട: ഐ​എ​സ്ആ​ര്‍​ഒ​യു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന അ​മേ​രി​ക്ക​യു​ടെ ബ്ലൂ​ബേ​ര്‍​ഡ്- 6 ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ വി​ക്ഷേ​പ​ണം ബു​ധ​നാ​ഴ്ച ശ്രീ​ഹ​രി​ക്കോ​ട്ട​യി​ല്‍ ന​ട​ക്കും. ഐ​എ​സ്ആ​ര്‍​ഒ​യു​ടെ ‘എ​ല്‍​വി​എം 3’ വി​ക്ഷേ​പ​ണ വാ​ഹ​ന​ത്തി​ലാ​ണ് ബ്ലൂ​ബേ​ര്‍​ഡ്- 6 വി​ക്ഷേ​പി​ക്കു​ക.

ഇ​ന്ത്യ​ന്‍ സ​മ​യം രാ​വി​ലെ 8.54ഓ​ടെ​യാ​ണ് വി​ക്ഷേ​പ​ണം. ന്യൂ​സ്‌​പേ​സ് ഇ​ന്ത്യ ലി​മി​റ്റ​ഡു​മാ​യു​ള്ള വാ​ണി​ജ്യ ക​രാ​റി​ലൂ​ടെ​യാ​ണ് യു​എ​സി​ന്‍റെ ഉ​പ​ഗ്ര​ഹ​വി​ക്ഷേ​പ​ണം ഐ​എ​സ്ആ​ര്‍​ഒ ന​ട​ത്തു​ന്ന​ത്. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള ഐ​എ​സ്ആ​ര്‍​ഒ​യു​ടെ വാ​ണി​ജ്യ വി​ഭാ​ഗ​മാ​ണ് ന്യൂ​സ്പേ​സ് ഇ​ന്ത്യ ലി​മി​റ്റ​ഡ്.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ദൈ​നം​ദി​ന സ്മാ​ര്‍​ട്ട്ഫോ​ണു​ക​ളി​ലേ​ക്ക് ഹൈ-​സ്പീ​ഡ് സെ​ല്ലു​ലാ​ര്‍ ബ്രോ​ഡ്ബാ​ന്‍​ഡ് നേ​രി​ട്ട് എ​ത്തി​ക്കു​ന്ന​തി​നാ​ണ് അ​ടു​ത്ത ത​ല​മു​റ ബ്ലൂ​ബേ​ര്‍​ഡ് ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ രൂ​പ​ക​ല്‍​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment