അമ്പലപ്പുഴ: ബ്ലോക്ക് പഞ്ചായത്തംഗം രക്തസാക്ഷികളുടെ നാമധേയത്തിൽ സത്യപ്രതിജ്ഞ ചെയ്തു. അംഗത്തെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി ബിജെപി.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വാടയ്ക്കൽ ഡിവിഷനംഗം സിപിഐയിലെ കെ.എഫ്. ലാൽജിയാണ് രക്തസാക്ഷികളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്.
ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിച്ച് ചട്ടലംഘനമാണ് അംഗം നടത്തിയതെന്ന് ബിജെപി ആരോപിച്ചു.ഭരണഘടനയെ അവഹേളിച്ചതിന് തുല്യമാണ് ഇതെന്നും ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ പറഞ്ഞു.
അംഗത്തെ അയോഗ്യനാക്കണമെന്നു കാട്ടി ജില്ലാ കളക്ടർ, ബ്ലോക്ക് റിട്ടേണിംഗ് ഓഫീസർ, ബിഡിഒ എന്നിവർക്കു പരാതി നൽകിയതായി അരുൺ അനിരുദ്ധൻ പറഞ്ഞു.
