മെ​സി​ക്കാ​യി മു​ട​ക്കി​യ​ത് 100 കോ​ടി

കോ​ല്‍​ക്ക​ത്ത: ഈ ​മാ​സം 13 മു​ത​ല്‍ 15വ​രെ അ​ര്‍​ജ​ന്‍റൈ​ന്‍ ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി ഇ​ന്ത്യ​യി​ല്‍ ന​ട​ത്തി​യ ഗോ​ട്ട് ടൂ​ര്‍ 2025ന്‍റെ സാ​മ്പ​ത്തി​ക ക​ണ​ക്കു​ക​ള്‍ പു​റ​ത്ത്.

ഗോ​ട്ട് ടൂ​റി​നാ​യി മെ​സി​ക്ക് 89 കോ​ടി രൂ​പ പ്ര​തി​ഫ​ലം ന​ല്‍​കി​യ​താ​യാ​ണ് വി​വ​രം. കൂ​ടാ​തെ 11 കോ​ടി രൂ​പ ടാ​ക്‌​സ് ഇ​ന​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നും ന​ല്‍​കി. ഫ​ല​ത്തി​ല്‍ മെ​സി​യു​ടെ മാ​ത്രം വ​ര​വി​നാ​യി 100 കോ​ടി രൂ​പ സ്‌​പോ​ണ്‍​സ​ര്‍​മാ​ര്‍ മു​ട​ക്കി.

ഗോ​ട്ട് ടൂ​റി​ന്‍റെ കോ​ല്‍​ക്ക​ത്ത സ്‌​പോ​ണ്‍​സ​റാ​യ ശ​ത​ദ്രു ദ​ത്ത​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കോ​ല്‍​ക്ക​ത്ത​യി​ലെ പ​രി​പാ​ടി​യി​ല്‍ ആ​രാ​ധ​ക​ര്‍ മൈ​താ​ന​ത്തേ​ക്ക് ഇ​റ​ങ്ങി സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യ​തി​നാ​യി​രു​ന്നു അ​റ​സ്റ്റ്.

ദ​ത്ത​യു​ടെ ഫ്രീ​സ് ചെ​യ്ത ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ 20 കോ​ടി രൂ​പ ഉ​ള്ള​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മെ​സി​യു​ടെ കോ​ല്‍​ക്ക​ത്ത, ഹൈ​ദ​രാ​ബാ​ദ് പ​രി​പാ​ടി​യി​ലെ ടി​ക്ക​റ്റ് വി​ല്‍​പ്പ​ന​യി​ലൂ​ടെ ല​ഭി​ച്ച​താ​ണ് ഈ ​തു​ക​യെ​ന്നാ​ണ് ദ​ത്ത​യു​ടെ അ​വ​കാ​ശ​വാ​ദം.

Related posts

Leave a Comment