കെ.​എം.​ഷാ​ജി​യു​ടെ സ്വ​ത്ത് സ​മ്പാ​ദ​നം ; ഭാ​ര്യ​യെ ചോ​ദ്യം ചെ​യ്യാ​ന്‍ സാ​ധ്യ​ത;വീ​ടു​ക​ള്‍ അ​ള​ക്കാ​നൊ​രു​ങ്ങി പി​ഡ​ബ്ല്യു​ഡി;റി​പ്പോ​ര്‍​ട്ട് വേ​ഗ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് വി​ജി​ല​ന്‍​സ്

 

കോ​ഴി​ക്കോ​ട് : അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ല്‍ കെ.​എം. ഷാ​ജി എം​എ​ല്‍​എ​യു​ടെ ഭാ​ര്യ​യെ വി​ജി​ല​ന്‍​സ് ചോ​ദ്യം ചെ​യ്യാ​ന്‍ സാ​ധ്യ​ത. വീ​ടും ഭൂ​മി​യും ഷാ​ജി​യു​ടെ ഭാ​ര്യ ആ​ശ​യു​ടെ പേ​രി​ലാ​ണു​ള്ള​ത്. വീ​ട്ടി​ല്‍ നി​ന്ന് വി​ജി​ല​ന്‍​സ് പി​ടി​ച്ച അ​ര​ക്കോ​ടി​യോ​ളം രൂ​പ​യു​ടെ ഉ​ള്‍​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ഷാ​ജി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഈ ​രേ​ഖ​ക​ള്‍ ല​ഭി​ച്ച ശേ​ഷം ഭാ​ര്യ​യെ ചോ​ദ്യം ചെ​യ്യാ​നാ​ണ് സാ​ധ്യ​ത. അ​തേ​സ​മ​യം ഷാ​ജി താ​മ​സി​ക്കു​ന്ന കോ​ഴി​ക്കോ​ട്ടെ​യും ക​ണ്ണൂ​രി​ലെ​യും വീ​ടു​ക​ള്‍ അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്താ​ന്‍ വി​ജി​ല​ന്‍​സ് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വീ​ടു​ക​ളു​ടെ മൂ​ല്യം ക​ണ്ണ​ക്കാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

ഒ​രാ​ഴ്ച​ക്ക​കം കോ​ഴി​ക്കോ​ട് മാ​ലൂ​ര്‍​ക്കു​ന്നി​ലെ​യും ക​ണ്ണൂ​ര്‍ അ​ല​വി​ല്‍ മ​ണ​ലി​ലെ​യും വീ​ടു​ക​ള്‍ അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്താ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​ത്തു​നി​ല്‍​കി​യ​ത്. നേ​ര​ത്തെ അ​ഴീ​ക്കോ​ട് സ്‌​കൂ​ളി​ന് പ്ല​സ്ടു അ​നു​വ​ദി​ക്കു​ന്ന​തി​ന് 25 ല​ക്ഷം രൂ​പ കോ​ഴ വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ലെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഷാ​ജി​യു​ടെ കോ​ഴി​ക്കോ​ട്ടെ വീ​ടി​ന്‍റെ വി​വ​ര​ങ്ങ​ള്‍ കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

3000 ച​രു​ത്ര അ​ടി​യി​ല്‍ താ​ഴെ​യു​ള്ള പ്ലാ​ന്‍ സ​മ​ര്‍​പ്പി​ച്ചി​ട്ട് 5420 ച​തു​ര​ശ്ര അ​ടി വ​ലി​ല​പ്പ​ത്തി​ലാ​ണ് വീ​ട് നി​ര്‍​മി​ച്ചെ​ത​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. വീ​ടി​ന് 1.62കോ​ടി വി​ല​മ​തി​ക്കു​മെ​ന്നാ​ണ് അ​ന്ന് കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ലു​ള്‍​പ്പെ​ടെ വ്യ​ക്ത​ത വ​രു​ത്തി ആ​സ്തി​ക​ളി​ല്‍ കൃ​ത്യ​ത​യു​ണ്ടാ​ക്കു​ന്ന​തി​നാ​ണ് വീ​ടു​ക​ളു​ടെ മൂ​ല്യം ക​ണ​ക്കാ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം വീ​ട്ടി​ലെ വി​ല​കൂ​ടി​യ ഫ​ര്‍​ണി​ച്ച​റു​ക​ളു​ടെ​യും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും ബി​ല്ലു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധ​നാ​വേ​ള​യി​ല്‍ വി​ജി​ല​ന്‍​സ് ശേ​ഖ​രി​ച്ചി​രു​ന്നു.

Related posts

Leave a Comment