സ്വ​ത്ത് സ​മ്പാ​ദന​ക്കേ​സ്; ജേ​ക്ക​ബ് തോ​മ​സി​നെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ജേ​ക്ക​ബ് തോ​മ​സി​നെ​തി​രാ​യ അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​ന​ക്കേ​സ് റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. അ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. കേ​സി​ൽ പ്ര​ഥ​മ​ദൃ​ഷ്ട്യാ ക​ഴ​ന്പു​ണ്ടെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു.

അ​ന​ധി​കൃ​ത സ്വ​ത്തു സ​ന്പാ​ദ​ന​ക്കേ​സി​ൽ ജേ​ക്ക​ബ് തോ​മ​സി​നെ​തി​രേ ക്രൈം​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ബേ​നാ​മി പേ​രി​ൽ ത​മി​ഴ്നാ​ട്ടി​ൽ സ്വ​ത്ത് സ​ന്പാ​ദി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ക്രൈം​ബ്രാ​ഞ്ചി​നു നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജേ​ക്ക​ബ് തോ​മ​സ് ബേ​നാ​മി പേ​രി​ൽ ത​മി​ഴ്നാ​ട്ടി​ല​ട​ക്കം ഏ​ക്ക​റു​ക​ണ​ക്കി​നു ഭൂ​മി കൈ​ക്ക​ലാ​ക്കി​യെ​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി സ​ത്യ​ൻ ന​ര​വൂ​രി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 1998 ലെ ​പ്രൊ​ഹി​ബി​ഷ​ൻ ഓ​ഫ് ബേ​നാ​മി പ്രോ​പ്പ​ർ​ട്ടി ട്രാ​ൻ​സാ​ക‌്ഷ​ൻ ആ​ക്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വി​ട്ട​ത്.

Related posts

Leave a Comment