ജ​യ് ശ്രീ ​റാം വി​ളി​ച്ചി​ല്ല; മ​ദ്ര​സ അ​ധ്യാ​പ​ക​നെ മ​ർ​ദി​ച്ച് ട്രെ​യി​ൻ​നി​ന്ന് പു​റ​ത്തേ​ക്ക് എ​റി​ഞ്ഞു; സാരമായി പരിക്കേറ്റ മുഹമ്മദ് ആശുപത്രിയിൽ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ജ​യ് ശ്രീ ​റാം എ​ന്ന് വി​ളി​ക്കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് മ​ദ്ര​സ അ​ധ്യാ​പ​ക​നെ ട്രെ​യി​നി​ൽ​നി​ന്നും പു​റ​ത്തേ​ക്ക് എ​റി​ഞ്ഞു. മ​ദ്ര​സ അ​ധ്യാ​പ​ക​ൻ മു​ഹ​മ്മ​ദ് ഷാ​റു​ഖി​നാ​ണ് (20) ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ 26 ന് ​ആ​യി​രു​ന്നു സം​ഭ​വം.

സൗ​ത്ത് 24 പ​ർ​ഗ​നാ​സി​ൽ​നി​ന്നും ഹൂ​ഗ്ലി​ക്കു​പോ​കു​ക​യാ​യി​രു​ന്ന മു​ഹ​മ്മ​ദി​നെ ഒ​രു സം​ഘം ആ​ളു​ക​ളാ​ണ് അ​പ​മാ​നി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​ത്. കോ​ൽ​ക്ക​ത്ത​യി​ലെ പാ​ർ​ക് സ​ർ​ക്ക​സ് റെ​യി​ൽ​വെ സ്റ്റേ​ഷ​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. മു​ഹ​മ്മ​ദ് സ​ഞ്ച​രി​ച്ച ക​മ്പാ​ർ​ട്ട്മെ​ന്‍റി​ൽ ജ​യ് ശ്രീ ​റാം വി​ളി​ക​ളു​മാ​യി ഒ​രു സം​ഘം ഉ​ണ്ടാ​യി​രു​ന്നു. അ​വ​ർ മു​ഹ​മ്മ​ദി​നെ​യും ജ​യ് ശ്രീ ​റാം എ​ന്ന് വി​ളി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചു. ഇ​ത് നി​ര​സി​ച്ച​തോ​ടെ മു​ഹ​മ്മ​ദി​നെ സം​ഘം മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

പാ​ർ​ക് സ​ർ​ക്ക​സ് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ എ​ത്തി​യ​പ്പോ​ൾ മു​ഹ​മ്മ​ദി​നെ സം​ഘം പു​റ​ത്തേ​ക്ക് എ​റി​യു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ മു​ഹ​മ്മ​ദി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts