എ​ന്നെ​ക്കാ​ൾ സി​നി​മ സ്വ​പ്നം ക​ണ്ടു ജീ​വി​ക്കു​ന്ന​വ​ളാ​ണ് എ​ന്‍റെ മ​ക​ള്‍ ദേ​വി! ഒ​രു മ​ട​ങ്ങി വ​ര​വ് ആ​ഗ്ര​ഹി​ച്ചി​രു​ന്നു, പ​ക്ഷേ… നടി ജലജ പറയുന്നു…

ഒ​രു മ​ട​ങ്ങി വ​ര​വ് ആ​ഗ്ര​ഹി​ച്ചി​രു​ന്നു. പ​ക്ഷേ ഇ​ത്ര ന​ല്ല ഒ​രു ഇ​ന്‍​ട്രോ ല​ഭി​ക്കു​മെ​ന്ന് ക​രു​തി​യി​ല്ല.

എ​ന്നെ​ക്കാ​ൾ സി​നി​മ സ്വ​പ്നം ക​ണ്ടു ജീ​വി​ക്കു​ന്ന​വ​ളാ​ണ് എ​ന്‍റെ മ​ക​ള്‍ ദേ​വി. തി​രു​വ​ന​ന്ത​പു​രം ച​ല​ച്ചി​ത്ര മേ​ള​യി​ല്‍ വ​ള​രെ യാ​ദൃ​ശ്ചി​ക​മാ​യി​ട്ടാ​ണ് മ​ഹേ​ഷ് നാ​രാ​യ​ണ​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

പി​ന്നീ​ട് 2019-ല്‍ ​മ​ഹേ​ഷ് എ​ന്നെ ഫോ​ണി​ല്‍ വി​ളി​ച്ചു ഒ​രു അ​വ​സ​ര​മു​ണ്ടെ​ന്നു പ​റ​ഞ്ഞു. മ​ക​ള്‍​ക്ക് വേ​ണ്ടി​യാ​യി​രി​ക്കു​മെ​ന്നാ​ണ് ക​രു​തി​യ​ത്.

സ്‌​ക്രി​പ്റ്റ് മു​ഴു​വ​ന്‍ വാ​യി​ക്കാ​ന്‍ ത​ന്നു.​ മ​ക​ള്‍ ബ​ഹ്‌​റൈ​നി​ല്‍ ബ്രി​ട്ടീ​ഷ് സ്‌​കൂ​ളി​ലാ​ണ് പ​ഠി​ച്ച​ത്. പി​ന്നീ​ട് ബി​രു​ദ പ​ഠ​ന​ത്തി​നാ​യി യു​എ​സി​ലേ​ക്ക് പോ​യി.

അ​തു​ക​ഴി​ഞ്ഞ് മ​ട​ങ്ങി വ​ന്ന​പ്പോ​ഴാ​ണ് സി​നി​മ​യാ​ണ് ത​ന്‍റെ പാ​ഷ​ന്‍ എ​ന്ന് മ​ക​ള്‍ പ​റ​ഞ്ഞ​ത്. ഞാ​നും അ​വ​ളു​ടെ അ​ച്ഛ​നും അ​തി​നു എ​തി​ര് നി​ന്നി​ല്ല.

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്പ് എ​നി​ക്ക് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് അ​ച്ഛ​നോ​ട് ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞ​ എ​ന്നെത്ത​ന്നെ​യാ​ണ് ഞാ​ന്‍ അ​വ​ളി​ല്‍ ക​ണ്ട​ത്.

അ​വ​ള്‍​ക്ക് വേ​ണ്ടി ഞ​ങ്ങ​ള്‍ പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​റ്റി​ല്‍ ചെ​യ്യു​ക​യാ​യി​രു​ന്നു.

-ജ​ല​ജ

Related posts

Leave a Comment