ഈ ബോണ്ടിനിതെന്തു പറ്റി, കൈയ്യില്‍ പാന്‍ മസാല പിടിച്ചുകൊണ്ട് പിയേഴ്‌സ് ബ്രോസ്‌നന്‍ ട്വിറ്ററില്‍ കത്തിപ്പടരുന്നു

bondജയിംസ് ബോണ്ടിനെ അറിയാത്തവരായി ആരുമുണ്ടാവില്ല. കോക് ടെയിലായ മാര്‍ട്ടിനി ബോണ്ടിന് പ്രിയപ്പെട്ടതാണെന്നും അറിയാം. എന്നാല്‍ ബോണ്ടും പാന്‍ മസാലയും തമ്മില്‍ എന്താണ് ബന്ധമെന്നു ചോദിച്ചാല്‍ ആര്‍ക്കും ഒറ്റയടിക്ക് പിടികിട്ടുകയില്ല. എന്നാല്‍ പാന്‍ മസാലയായ പാന്‍ ബഹാറിന്റെ പുതിയ പരസ്യത്തില്‍ അഭിനയിക്കുന്നതാവട്ടെ സാക്ഷാല്‍ പിയേഴ്‌സ് ബ്രോസ്‌നനാണ്. ഗോള്‍ഡന്‍ ഐ, ടുമോറോ നെവര്‍ ഡൈസ്, ഡൈ അനദര്‍ ഡേ എ, ദി വേള്‍ഡ് ഈസ് നോട്ട് ഇനഫ്്.എന്നീ ചിത്രങ്ങളിലൂടെ ലോകമെങ്ങുമുള്ള ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റിയ ബ്രോസ്‌നന്‍ പരസ്യത്തിലും ബോണ്ട് സ്‌റ്റൈലില്‍ തന്നെയാണ് അരങ്ങുതകര്‍ക്കുന്നത്.

ഒരു മിനിറ്റാണ് പരസ്യത്തിന്റെ ദൈര്‍ഘ്യം. പരസ്യം പുറത്തിറങ്ങിയതിനേത്തുടര്‍ന്ന് ട്വിറ്ററില്‍ കമന്റുകളുടെ പ്രവാഹമാണ്. ബോണ്ട് ഡയലോഗും തമാശകളും കൊണ്ട് ട്വിറ്ററില്‍ കാലെടുത്തു വയ്ക്കാനാവാത്ത അവസ്ഥ. ബ്രോസ്‌നന്റെ വലിയ മുഖച്ചിത്രം നിറഞ്ഞിരിക്കുന്ന പത്രത്തിന്റെ ആദ്യപേജ് സഹിതമാണ് ട്വിറ്റര്‍ കമന്റുകള്‍. ബോണ്ടിന് പാന്‍ മസാല ഇഷ്ടമാണെന്ന് ഇപ്പോഴാണ് അറിയുന്നതെന്നാണ് ഒരു കമന്റ്, പാന്‍ ബഹാറിന്റെ പരസ്യത്തിലഭിനയിച്ചതിലൂടെ ബോണ്ടിന് കൊല്ലാനുള്ള അധികാരം (ലൈസന്‍സ് ടു കില്‍ ഒരു ബോണ്ട് ചിത്രമാണ്) ലഭിച്ചിരിക്കുകയാണെന്നാണ് മറ്റൊരു കമന്റ്, ലൈസന്‍സ് ടു കില്ലിനു പകരം ലൈസന്‍സു ടു സ്പിറ്റ്(തുപ്പാനുള്ള അധികാരം) ആണ് ബോണ്ടിനു ലഭിച്ചിരിക്കുന്നതെന്നാണ് വേറൊരു കമന്റ്ില്‍ പറയുന്നത്. ബോണ്ട് പോക്കറ്റില്‍ നിന്നും പാന്‍മസാല പുറത്തെടുക്കുമ്പോള്‍ 130000 ആളുകള്‍ മരിച്ചു വീഴുമെന്നും കമന്റുണ്ട്്.
ട്രെന്‍ഡുല്‍ക്കര്‍ എന്ന ഐഡിയില്‍ നിന്നുവന്ന ഒരു കമന്റ് വളരെ രസകരമാണ് ‘പ്രിയങ്കാ ചോപ്ര രജനീ ഗന്ധാ ചവയ്ക്കുന്നു, പിയേഴ്‌സ് ബ്രോസ്‌നന്‍ പാന്‍ ബഹാറും. ഇപ്പോള്‍ മനസിലായി എന്തുകൊണ്ട് എനിക്ക് ജീവിതവിജയമുണ്ടായില്ലയെന്ന്. ഇന്നു മുതല്‍ ഞാനും ഗുഡ്ക ചവയ്ക്കാന്‍ തീരുമാനിച്ചു” . ഇങ്ങനെ പോകുന്നു കമന്റുകള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കമന്റുകള്‍ വരുമെന്നും പ്രതീക്ഷിക്കുന്നു.

Related posts