നാടിനൊപ്പം  മക്കളേയും ചേർത്ത് പിടിച്ച്..! മകന്‍റെയും മകളുടെ വിവാഹം പ്രളയ നാളിൽ; കല്യാണത്തിനായി കരുതിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി കണ്ണൂർ എംഎൽ.എ ജയിംസ് മാത്യുവും കുടുംബവും മാതൃകയാവുന്നു…

2018ലെ മഹാ പ്രളയത്തിൽ നാട് മുഴുവൻ വെള്ളത്തിൽ മുങ്ങിയപ്പോൾ അന്നും എംഎൽഎ ജയിംസ് മാത്യു നാടിന് മാതൃകയായി. ആദ്യ പ്രളയ സമയത്തായിരുന്നു മകൾ സാന്ത്വനയുടെ വിവാഹവും. കേരളമാകെ പ്രളയത്തിൽ മുങ്ങുമ്പോൾ ഒരു ആർഭാട കല്യാണം നടത്താൻ എംഎൽഎയ്ക്കും കുടുംബത്തിനും മനസുവന്നില്ല. തന്‍റെ മകളുടെ കല്യാണത്തിനായി കരുതിവെച്ച പണം അന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയുരുന്നു.

പ്രളയം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ എംഎൽഎയുടെ വീട് മറ്റൊരു കല്യാണത്തിന് തയാറെടുക്കുകയായിരുന്നു. 2019ആഗസ്റ്റിൽ മകന്‍റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കേ പേമാരിയിൽ വീണ്ടും കേരളം മുങ്ങിതാണു. വീണ്ടും ആർഭാടങ്ങൾ ഒഴിവാക്കി മ​​​ക​​​ന്‍റെ വി​​​വാ​​​ഹ ചെ​​​ല​​​വി​​​ലേ​​​ക്ക് നീ​​​ക്കി​​​വ​​​ച്ച അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് ന​​​ൽ​​​കി ജ​​​യിം​​​സ് മാ​​​ത്യു എം​​​എ​​​ൽ​​​എ​​​യും കു​​​ടും​​​ബ​​​വും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ​​​ത്തി ഭാ​​​ര്യ​​​യും സി​​​പി​​​എം ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യം​​​ഗ​​​വു​​​മാ​​​യ എ​​​ൻ.​​​സു​​​ക​​​ന്യ തു​​​ക മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് കൈ​​​മാ​​​റി. മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​​യ ടി.​​​രാ​​​ധാ​​​മ​​​ണി, ടി.​​​നാ​​​രാ​​​യ​​​ണ​​​ൻ എ​​​ന്നി​​​വ​​​രും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ല​​​ളി​​​ത​​​മാ​​​യ ച​​​ട​​​ങ്ങോ​​​ടെ 24ന് ​​​ക​​ണ്ണൂ​​ർ നാ​​​യ​​​നാ​​​ർ അ​​​ക്കാ​​​ദ​​​മി​​​യി​​​ലാ​​​ണ് മ​​​ക​​​ൻ സ​​​ന്ദീ​​​പി​​​ന്‍റെ വി​​​വാ​​​ഹം.

ആ​​​ല​​​പ്പു​​​ഴ മാ​​​ന്നാ​​​റി​​​ലെ തോ​​​ണ്ട​​​ലി​​​ൽ തെ​​​ക്കേ​​​തി​​​ൽ മോ​​​നി ജോ​​​സ​​​ഫ്-​​​ഷീ​​​ബ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൾ നി​​​ഷ​​​യാ​​​ണ് വ​​​ധു. ക​​​ഴി​​​ഞ്ഞ പ്ര​​​ള​​​യ​​​കാ​​​ല​​​ത്താ​​​യി​​​രു​​​ന്നു മ​​​ക​​​ൾ സാ​​​ന്ത്വ​​​ന​​​യു​​​ടെ വി​​​വാ​​​ഹം. വി​​​വാ​​​ഹ​​​ത്തി​​​നാ​​​യി ക​​​രു​​​തി​​​വ​​​ച്ച അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ അ​​​ന്നും ദു​​​രി​​​താ​​​ശ്വാ​​​സ​​​നി​​​ധി​​​യി​​​ലേ​​​ക്ക് ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Related posts