ക​നി​വ് 108 ആം​ബു​ല​ൻ​സി​ൽ യുവതിക്ക് സു​ഖ​പ്ര​സ​വം; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു; 108 ആംബുലൻസിലെ രണ്ടാമത്തെ പ്രസവം

വി​ഴി​ഞ്ഞം: ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ യു​വ​തി​ക്ക് ക​നി​വ് 108 ആം​ബു​ല​ൻ​സി​​ൽ സു​ഖ​പ്ര​സ​വം. വി​ഴി​ഞ്ഞം അ​ടി​മ​ല​ത്തു​റ പു​റ​മ്പോ​ക്ക് പു​ര​യി​ട​ത്തി​ൽ യേ​ശു​ദാ​സ​ന്‍റെ ഭാ​ര്യ ആ​ശ(28)​യാ​ണ് ഇ​ന്ന​ലെ ആം​ബു​ല​ൻ​സി​ൽ ആ​ൺ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്.

പ്ര​സ​വ​ത്തി​ന് ഇ​നി​യും ര​ണ്ടാ​ഴ്ച​യു​ണ്ടെ​ന്ന് നേ​ര​ത്തെ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ ഡോ​ക്ട​ർ​മാ​ർ ഇ​ന്ന് സ്കാ​ൻ ചെ​യ്യു​ന്ന​തി​ന് എ​ത്ത​ണ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു​ള്ള ത​യാ​റെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ യു​വ​തി​ക്ക് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു.

വേ​ദ​ന ക​ല​ശ​ലാ​യ​തോ​ടെ ബ​ന്ധു​ക്ക​ൾ ക​നി​വ് 108 ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം തേ​ടു​ക​യാ​യി​രു​ന്നു. ക​ൺ​ട്രോ​ൾ റൂ​മി​ൽ നി​ന്ന് ഉ​ട​ൻ സ​ന്ദേ​ശം വി​ഴി​ഞ്ഞം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ക​നി​വ് 108 ആം​ബു​ല​ൻ​സി​ന് കൈ​മാ​റി.

ആം​ബു​ല​ൻ​സ് പൈ​ല​റ്റ് എ​സ്. രാ​ജേ​ഷ് , എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്‌​നീ​ഷ്യ​ൻ എം.​എ​സ്. വി​നീ​ഷ് എ​ന്നി​വ​ർ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ആ​ശ​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് തി​രി​ച്ചു.

അ​ട്ട​കു​ള​ങ്ങ​ര ഭാ​ഗം എ​ത്തി​യ​പ്പോ​ൾ ആ​ശ​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി. പ്ര​സ​വം എ​ടു​ക്കാ​തെ മു​ന്നോ​ട്ട് പോ​കാ​ൻ ക​ഴി​യി​ല്ല എ​ന്ന് മ​ന​സി​ലാ​ക്കി ആം​ബു​ല​ൻ​സി​നു​ള്ളി​ൽ ത​ന്നെ ഇ​തി​നു​വേ​ണ്ട സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി.

2.35ന് ​ആ​ശ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. പൊ​ക്കി​ൾ​കൊ​ടി ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി അ​മ്മ​യ്ക്കും കു​ഞ്ഞി​നും വി​നീ​ഷ് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി.

തു​ട​ർ​ന്ന് ആം​ബു​ല​ൻ​സ് പൈ​ല​റ്റ് രാ​ജേ​ഷ് ഇ​രു​വ​രെ​യും തൈ​ക്കാ​ട് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ഇ​രു​വ​രും സു​ഖ​മാ​യി ഇ​രി​ക്കു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. യേ​ശു​ദാ​സ​ൻ- ആ​ശ ദ​മ്പ​തി​ക​ളു​ടെ മൂ​ന്നാ​മ​ത്തെ കു​ഞ്ഞാ​ണ് ഇ​ത്. വി​ഴി​ഞ്ഞം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ക​നി​വ് 108 ആം​ബു​ല​ൻ​സി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പ്ര​സ​വം കൂ​ടി​യാ​ണ്.

Related posts

Leave a Comment