കാ​റി​നെ പി​ന്തു​ട​ർ​ന്നു, അ​ശ്ളീ​ല പ​ദ​പ്ര​യോ​ഗം ന​ട​ത്തി; പ​രാ​തി​യു​മാ​യി ന​ടി ജി​നി​യ

കോ​ൽ​ക്ക​ത്ത: ഒ​രു സം​ഘം യു​വാ​ക്ക​ൾ ത​ന്നെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി ബം​ഗാ​ളി ന​ടി. കോ​ൽ​ക്ക​ത്ത​യി​ലെ സാ​ൾ​ട്ട് ലേ​ക്കി​ൽ​വ​ച്ച് ത​നി​ക്കെ​തി​രേ പീ​ഡ​ന​ശ്ര​മ​മു​ണ്ടാ​യെ​ന്നു കാ​ട്ടി​യാ​ണ് ന​ടി ജി​നി​യ മു​ഖ​ർ​ജി ബി​ദാ​ൻ ന​ഗ​ർ (നോ​ർ​ത്ത്) പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മെ​ന്നാ​ണു ന​ടി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. സാ​ൾ​ട്ട് ലേ​ക്കി​ൽ​നി​ന്നു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങ​വെ ഒ​രു സം​ഘം ത​ന്‍റെ കാ​റി​നെ പി​ന്തു​ട​ർ​ന്നെ​ന്നും അ​ശ്ളീ​ല പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നും ന​ടി പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.

ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച സം​ഘം സ​ഞ്ച​രി​ച്ച കാ​റി​ന്‍റെ ചി​ത്ര​വും ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​രും ഉ​ൾ​പ്പെ​ടെ​യാ​ണു ന​ടി​യു​ടെ പ​രാ​തി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

Related posts