അടച്ചിട്ടിരിക്കുന്ന  ക​ശു​വ​ണ്ടി  ഫാക്ടറികൾ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് എ.​ഐ​ടി​യു.​സി

കു​ണ്ട​റ: അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കു​വാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കു​ണ്ട​റ മേ​ഖ​ലാ ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി കൗ​ണ്‍​സി​ൽ (എ.​ഐ​ടി​യു.​സി) യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.കൗ​ണ്‍​സി​ലി​ന്‍റെ പ​രി​ധി​യി​ൽ പേ​ര​യം വി ​സ്റ്റാ​ർ, കാ​ഞ്ഞി​ര​കോ​ട് എ​ൻ.​എ​സ്, വെ​ള്ളി​മ​ണ്‍ ത​ന്പു​രാ​ൻ, വെ​ള്ളി​മ​ണ്‍ വി​പി​ൻ, ചെ​മ്മ​ക്കാ​ട് മാ​ധ​വ്, ചി​റ്റ​യം മൂ​കാം​ബി​ക, ഇ​ഞ്ച​വി​ള കൈ​ലാ​സ് തു​ട​ങ്ങി​യ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ൾ ഏ​റെ​കാ​ല​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

ച​ന്ദ​ന​ത്തോ​പ്പ് എ.​എ.​ന​ട്ട്സ് ഫാ​ക്ട​റി ബാ​ങ്ക് ജ​പ്തി​യി​ലാ​ണ്. ഇ​തി​ൽ പ​ണി​യെ​ടു​ത്തു​കൊ​ണ്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഫാ​ക്ട​റി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തു​മൂ​ലം ദു​രി​ത​ത്തി​ലാ​ണ്. മാ​ത്ര​മ​ല്ല ഇ​എ​സ്.​ഐ ആ​നു​കൂ​ല്യം പോ​ലും ല​ഭി​ക്കു​ന്നി​ല്ല. പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​ക്ട​റി​ക​ളി​ൽ പ​ല​തി​ലും നി​യ​മ​നി​ഷേ​ധം ന​ട​ന്നു​വ​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ തൊ​ഴി​ൽ വ​കു​പ്പ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ണി​യ​ന്‍റെ വാ​ർ​ഷി​കം 22 ന് ​മു​ള​വ​ന​യി​ൽ വ​ച്ച് ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു.

കു​ണ്ട​റ പി.​കെ.​വി സ്മാ​ര​ക ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് റ്റി.​സു​ധാ​ക​ര​ൻ​പി​ള്ള അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ള​വ​ന രാ​ജേ​ന്ദ്ര​ൻ, എം.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഗീ​താ​സ​ജീ​വ്, കു​മാ​രി, വി​ത്സ​ണ്‍, രാ​ജ​ൻ, ബി​ന്ദു, സ​ര​സ്വ​ത​അ​മ്മ, രാ​ധ, ഗീ​ത, അ​ന്പി​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts